
ചെന്നൈ: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങളിൽ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ആദ്ധ്യാത്മിക രാഷ്ട്രമായിരുന്നിടം പീഡനക്കളമായി മാറിയെന്ന് കോടതി വിമര്‍ശിച്ചു. രാജ്യത്ത് ഒരോ 15 മിനുറ്റിലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. നിർഭാഗ്യകരമായ വാർത്തകളാണ് ദിവസവും കേൾക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷതിത്വമില്ലാത്ത അവസ്ഥയാണെന്നും അതീവ നിരാശാജനകമായ സാഹചര്യമാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ കിരുമ്പാകരൻ അഭിപ്രായപ്പെട്ടു.
ഹത്റാസ് സംഭവത്തിൽ പ്രതിഷേധം ഉയരുമ്പോളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം യുപിയിൽ തുടരുന്നകയാണ്. ബുലന്ദ്ഷെഹറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. അസം ഗഡിൽ 8 വയസുകാരിയെ ബലാത്സംഗം ചെയ്തു. ജിയാൻ പൂരിൽ ആണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരം. അയൽപക്കക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാഗ്പത്തിൽ പീഡനത്തിനിരയായ 17 കാരി ജീവനോടുക്കാൻ ശ്രമിച്ചു. ബാൽറാംപൂരിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam