
ദില്ലി: ഹൈന്ദവ നേതാക്കൾക്കെതിരായ ആക്രമണം ഭീകരവാദപ്രവത്തനമോ എന്നത് തര്‍ക്കവിധേയമെന്ന് മദ്രാസ് ഹൈക്കോടതി. ഐഎസ് അനുഭാവിയായ ആസിഫ് മുസ്തഹീന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റീസുമാരായ എസ് എസ് സുന്ദര്‍, സുന്ദർ മോഹൻ എന്നിവരുടെ നിരീക്ഷണം.
ഹൈന്ദവനേതാക്കളെ വധിക്കാൻ ശ്രമിച്ചെന്നതടക്കം കുറ്റങ്ങൾ ചുമത്തിയാണ് 2022 ജൂലൈയിൽ ആസിഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് എങ്ങനെ ഭീകരവാദ പ്രവര്‍ത്തനമാകുമെന്ന് വ്യക്തമാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ നിയമത്തിലെ 15-ാം വകുപ്പില്‍ ഭീകരവാദ പ്രവര്‍ത്തനമെന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഐക്യത്തെയോ അഖണ്ഡതയെയോ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഭീകരവാദ കുറ്റത്തിന്‍റെ പരിധിയിൽ വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam