തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകൻ്റെ വിജയം റദ്ദാക്കി

Published : Jul 06, 2023, 03:04 PM ISTUpdated : Jul 06, 2023, 03:23 PM IST
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകൻ്റെ വിജയം റദ്ദാക്കി

Synopsis

തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കണ്ടെത്തൽ. 

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായി തേനി എംപിയുടെ വിജയം റദ്ദാക്കി മദ്രാസ്‌ ഹൈക്കോടതി. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീർസെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കണ്ടെത്തൽ. 

ഹർജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതേസമയം, അയോ​ഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീർസെൽവത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ ഏക എഐഎഡിഎംകെ എംപിയേയും നഷ്ടപ്പെടുന്ന സാഹചര്യമാണ്. 

മാമന്നന്‍ എഡിഎംകെ നേതാവ് പി ധനപാലന്‍റെ കഥ; തമിഴകത്ത് രാഷ്ട്രീയ പോര്.!

PREV
Read more Articles on
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം