ഉണർന്നിരിക്കാൻ കണ്ണിൽ മുളകിടുന്നത് ക്രൂരം; കണ്ടെയ്നറിൽ കാലികളെ കടത്തുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി

Published : Feb 04, 2025, 02:58 PM IST
ഉണർന്നിരിക്കാൻ കണ്ണിൽ മുളകിടുന്നത് ക്രൂരം; കണ്ടെയ്നറിൽ കാലികളെ കടത്തുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി

Synopsis

കണ്ടെയ്നറുകളിൽ കാലികളെ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

ചെന്നൈ: കണ്ടെയ്നറുകളിൽ കാലികളെ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികള്‍ക്ക് കണ്ടെയ്നറിനുള്ളിൽ കിടക്കാൻ മതിയായ സ്ഥലം നൽകണം.

കാലികൽ ഉണര്‍ന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്ത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. കാലികളെ കണ്ടെയ്നറിൽ കയറ്റുന്നതിന് മുമ്പ് വാഹനം വൃത്തിയാക്കണമെന്നും യാത്രയ്ക്ക് മുമ്പ് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നൽകണമെന്നും മാര്‍ഗരേഖയിൽ കോടതി വ്യക്തമാക്കി. യാത്രയിലുടനീളം കന്നുകാലികള്‍ക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണും നൽകണമെന്നും കോടതി മാര്‍ഗരേഖയിൽ പറയുന്നു. കേരളത്തിലേക്ക് രണ്ട് ലോറികളിൽ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ഏജന്‍റുമാര്‍ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി.
 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം