
മധുര: മധുര എൽഐസി ഓഫീസിലെ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. വനിതാ സീനിയർ മാനേജർ കല്യാണി നമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. അസി.അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറായ രാമകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 17 രാത്രിയാണ് തീപ്പിടിത്തമുണ്ടായതും കല്യാണി നമ്പി മരിച്ചതും. ഓഫീസിലെ ഷോർട് സർക്യൂട്ട് എന്നായിരുന്നു പ്രാഥമിക നിഗമനം. കുടുംബത്തിനുണ്ടായ സംശയമാണ് വിശദമായ അന്വേഷണത്തിന് വഴിയൊരുക്കിയത്. കല്യാണി നമ്പിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. രാമകൃഷ്ണൻ കുറ്റം സമ്മതിച്ചു. തീപ്പിടുത്തതിനിടെ പൊള്ളലേറ്റ രാമകൃഷ്ണൻ ചികിത്സയിലായിരുന്നു. ഓഫീസിലെ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ പകയെന്നാണ് സൂചന. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam