മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി: അജിത്ത് പവാറിന് ധനകാര്യം, നേട്ടമുണ്ടാക്കി എന്‍സിപി

By Web TeamFirst Published Jan 5, 2020, 11:07 AM IST
Highlights

കോൺഗ്രസിൽ നിന്നും ബലാസാഹിബ് തോറാത്തിന് റവന്യു വകുപ്പും അശോക് ചവാന് പൊതുമരാമത്ത് വകുപ്പും നൽകി.

മുംബൈ: ആഴ്ചകൾ നീണ്ടു നിന്ന തർക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ വകുപ്പ് വിഭജനം പൂർത്തിയാക്കി. ആഭ്യന്തര, ധനകാര്യം തുടങ്ങി സുപ്രധാന വകുപ്പുകൾ എൻ സി പി ക്ക് ലഭിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറിനാണ് ധനകാര്യ വകുപ്പിന്റെ ചുമതല.

നാഗ്പൂരിൽ നിന്നുള്ള എൻ സി പി എം എൽ എ അനിൽ ദേശ്മുഖിന് ആഭ്യന്തര വകുപ്പും ലഭിച്ചു. കോൺഗ്രസിൽ നിന്നും ബലാസാഹിബ് തോറാത്തിന് റവന്യു വകുപ്പും അശോക് ചവാന് പൊതുമരാമത്ത് വകുപ്പും നൽകി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്ക്ക് പരിസ്ഥിത് വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നൽകിയ പട്ടിക ഗവർണർ അംഗീരിച്ചു

click me!