മഹാ കുംഭമേള ചരിത്രത്തിലെ നാഴികകല്ല്, ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയർത്തിയവർക്കുള്ള മറുപടിയെന്ന് മോദി

Published : Mar 18, 2025, 12:39 PM ISTUpdated : Mar 18, 2025, 01:14 PM IST
മഹാ കുംഭമേള ചരിത്രത്തിലെ  നാഴികകല്ല്, ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയർത്തിയവർക്കുള്ള മറുപടിയെന്ന് മോദി

Synopsis

സ്വാമി വിവേകാനന്ദന്‍റെ  ചിക്കാഗോ പ്രസംഗം, ഭഗത്സിംഗിൻറെ ധീരത, നേതാജിയുടെ ദില്ലി ചലോ . മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്ര പോലെ നാഴികകല്ലെന്ന് പാര്‍ലമെന്‍റില്‍ പ്രസ്താവന

ദില്ലി: മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നു.ഭഗീരഥ പ്രയത്നമാണ് മേളയുടെ സംഘാടനത്തിൽ ഉണ്ടായത്.എല്ലാവരുടെയും പ്രയത്നത്തിന് ഇത് ഉദാഹരണമാണ്.ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയർത്തിയവർക്ക് ഇത് മറുപടിയാണ്.വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു

സ്വാമി വിവേകാനന്ദന്‍റെ  ചിക്കാഗോ പ്രസംഗം, ഭഗത്സിംഗിൻറെ ധീരത, നേതാജിയുടെ ദില്ലി ചലോ . മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ  നാഴികകല്ലാണിത്. രാജ്യത്തിന്‍റെ  സംസ്കാരം ആഘോഷിക്കാൻ ജനം തയ്യാറാകുന്നു.രാജ്യത്തിന്‍റെ  പൈതൃകത്തിൽ യുവ തലമുറയിൽ അഭിമാനം വളരുന്നു.പല സ്ഥലങ്ങളിൽ നിന്നു വന്നവർ ഒറ്റ മനസ്സോടെ സംഗമത്തിൽ നിന്നു.രാജ്യത്തിന്‍റെ  ഐക്യമായി കുംഭമേള മാറി.പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ സംസാരിക്കാൻ അവസരം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു

 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി