
ബെൽഗാം: കർണാടകത്തിലെ മറാത്തി സംസാരിക്കുന്ന പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടുളള തർക്കം രൂക്ഷമായതിനെ തുടർന്ന് കർണാടക-മഹാരാഷ്ട്ര അതിർത്തിയിൽ ജാഗ്രതാ നിർദേശം. കോലാപ്പൂർ അതിർത്തിയിൽ ശിവസേന പ്രവർത്തകർ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കോലം കത്തിച്ചു. ഇതിൽ പ്രതിഷേധിച്ച വിവിധ കന്നഡ സംഘടനകൾ ദേശീയ പാത ഉപരോധിച്ചു.
ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ബെലഗാവി വഴിയുളള ബസ് സർവീസ് നിർത്തിവച്ചു. കർണാടകത്തിന്‍റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി. അടുത്ത തവണ കർണാടകത്തിലെ ബെലഗാവിയിൽ നിന്ന് ജയിച്ച് മഹാരാഷ്ട്ര നിയമസഭയിലെത്തണമെന്ന എൻസിപി എംഎൽഎ രാജേഷ് പട്ടീലിന്‍റെ പ്രസ്താവനയാണ് സ്ഥിതി വഷളാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam