
മുംബൈ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുള്‍ ബാക്കി നിൽക്കെ മഹാരാഷട്രയില്‍ ചരടുവലികളും ചര്‍ച്ചകളും സജീവമായി. തൂക്കുസഭയെന്ന സംശയമുള്ളതുകൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായി ചര്‍ച്ച നടത്തുകയാണ്. മഹാരാഷ്ട്രയിൽ സർക്രാർ രൂപികരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ പുതിയ കുറിപ്പിലൂടെയാണ് പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിയത്.
അതിനിടെ എൻ സി പിയുടെ അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് മഹാ വികാസ് അഗാഡി സഖ്യ നേതാക്കൾ. അഗാഡി നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. അജിത് പവാര്‍ വിഭാഗത്തിന് സീറ്റ് കുറയുമെന്ന നിഗമനത്തിലാണ് എന്‍ ഡി എ എന്നാണ് വിവരം. അങ്ങനെയെങ്കിൽ അജിത് പവാറിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാമെന്ന് മഹാ വികാസ് അഗാഡി സഖ്യവും കണക്കുക്കൂട്ടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മഹാരാഷ്ട്രയിൽ എക്സിറ്റ് പോൾ ഫലങ്ങൾ ബി ജെ പിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിക്കുകയാണ്. ഭാരത് പ്ലസ് എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ മഹാരാഷ്ട്രയിലും എൻഡിഎക്ക് സന്തോഷിക്കാനുള്ള ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് ആദ്യം വന്ന പോൾ ഡയറി എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ ഫലം. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു. മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും. ഇന്ത്യ സഖ്യം 85-112 സീറ്റ് നേടും. മറ്റുള്ളവർ 8-10 സീറ്റുകളിൽ വിജയിക്കും. മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്നാണ് ലോക്ഷാഹി മറാത്തിയുടെ എക്സിറ്റ് പോൾ ഫലം. മഹായുതി സഖ്യം 128-142 സീറ്റും മഹാ അഗാഡി സഖ്യം 125-140 സീറ്റ് വരെയും നേടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam