ബിജെപി ശ്രമങ്ങൾക്ക് തിരിച്ചടി: ഫഡ്‌നവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

Published : Nov 08, 2019, 04:43 PM ISTUpdated : Nov 08, 2019, 07:22 PM IST
ബിജെപി ശ്രമങ്ങൾക്ക് തിരിച്ചടി: ഫഡ്‌നവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

Synopsis

എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങി തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോയുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ശിവസേന നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായി

മുംബൈ: തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോയുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ശിവസേന നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍. ആ‍ര്‍എസ്എസിനെ രംഗത്തിറക്കിയുള്ള ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെ മഹാരാഷ്ട്രയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിൽ നിന്ന് പിന്മാറി. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഫഡ്നവിസ് വികസന നേട്ടങ്ങൾ ആവര്‍ത്തിച്ചു. ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ശിവസേനയുടെ വാദങ്ങൾ തള്ളി. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഒരിക്കലും ശിവസേനയ്ക്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ദവ് താക്കറെയുമായി പല തവണ ചർച്ച നടത്താൻ ശ്രമിച്ചെന്ന് പറഞ്ഞ ബിജെപി നേതാവ് ഉദ്ദവ് ഒരിക്കലും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. പല തവണ ഫോണിൽ വിളിച്ചു നേരിട്ട് കാണാൻ ശ്രമിച്ചുവെന്നും ഉദ്ദവിന്റെ നിലപാട് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും ശിവസേനയും മുന്നണിയായി മത്സരിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ സേന ചർച്ച നടത്തിയത് പ്രതിപക്ഷ പാര്‍ട്ടികളുമായി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനയുടെ പ്രകോപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ അധികാരത്തിൽ വരും വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെട്ടു.

ദേവേന്ദ്ര ഫഡ്നവിസും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. രാജിപ്രഖ്യാപനം അറിയിക്കാനായിരുന്നു സന്ദര്‍ശനം. നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നവിസിന് കാവൽ മുഖ്യമന്ത്രിയായി തുടരാൻ സാവകാശം ഉള്ളത്.

അതേസമയം എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങി. ശരദ് പവാറിനെ കാണാൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി. 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി