മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് സർക്കാർ അധികാരത്തിലേറി, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി അടക്കം നേതാക്കൾ

Published : Dec 05, 2024, 06:09 PM ISTUpdated : Dec 05, 2024, 06:22 PM IST
മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് സർക്കാർ അധികാരത്തിലേറി, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി അടക്കം നേതാക്കൾ

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു

മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി  മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ  അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എൻഡിഎ ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും  സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കാളികളായി. 

മോദിയുടെയും അമിത് ഷായുടെയും വാക്കിൽ ഒതുങ്ങി ഷിൻഡെ, മഹാരാഷ്ട്രയിൽ അവസാനിച്ചത് രണ്ടാഴ്ച്ചത്തെ സസ്പെൻസ്

നാഗ്ലൂർ സൗത്ത് വെസ്റ്റിൽ നിന്നും തുടർച്ചയായി നാലുതവണ വിജയിച്ച 54കാരനായ ഫഡ്മാവിസ് ഇത് മൂന്നാം തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഏകനാഥ് ഷിന്ഡെ ഇടഞ്ഞതോടെയാണ് സത്യപ്രതിജ്ഞ വൈകിയത്. 10 മന്ത്രിമാരും നിയമസഭാ സ്പീക്കറും കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും നല്‍കാമെന്ന് ഉറപ്പുകൊടുത്തതോടെയാണ് ഏകനാഥ് ഷിന്ഡെ ഉപമുഖ്യമന്ത്രിയാകാന്‍ തയ്യാറായത്. ആഭ്യന്തര വകുപ്പ്  ലഭിച്ചില്ലെന്നത് മാത്രമാണ് ഷിൻഡെ വിഭാഗത്തിന്റെ നഷ്ടം.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ
'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ