
മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫാസ്റ്റ് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. പഞ്ചസാര, ഉപ്പ്,കൊഴുപ്പ് എന്നിവ അമിതമായ തോതില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് മഹാരാഷ്ട്ര ഫുഡ് ആന്ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.
ശരീരത്തിന് ദോഷകരമായ രീതിയില്‍ അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി പകരം കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ജങ്ക് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അമിതമായ അളവില്‍ കൊഴുപ്പും പഞ്ചസാരയും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹവും പൊണ്ണത്തടിയും അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന വസ്തുത കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam