സംഭരണശേഷിയുടെ 95 ശതമാനം ഓക്സിജന്‍ സിലിണ്ടറുകള്‍ കരുതണമെന്ന് നിര്‍മ്മാതാക്കളോട് മഹാരാഷ്ട്ര സര്‍ക്കാര്‍

By Web TeamFirst Published Sep 25, 2021, 10:07 PM IST
Highlights

മുന്‍കാലങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശങ്കാകരമായ സാഹചര്യം വീണ്ടുമുണ്ടാവരുതെന്ന കാഴ്ചപ്പാടിലാണ് ഈ നീക്കം

ഓക്സിജന്‍ (oxygen)സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിര്‍മ്മാണ കമ്പനികളോട് (oxygen manufacturers) ആവശ്യപ്പെട്ട് മഹാരാഷ്ട്ര (Maharashtra government) സര്‍ക്കാര്‍. കൊവിഡ് (Covid 19) മൂന്നാം തരംഗം ശക്തമായേക്കുമെന്ന ആശങ്കയെ മുന്‍നിര്‍ത്തിയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നീക്കം. സെപ്തംബര്‍ 24 ന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ 3286 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 51 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിതരായി മരിച്ചത്. ആക്ടീവായ കേസുകളുടെ എണ്ണം 38491ാണ്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശങ്കാകരമായ സാഹചര്യം വീണ്ടുമുണ്ടാവരുതെന്ന കാഴ്ചപ്പാടിലാണ് ഈ നീക്കം. ലിക്വിഡ് ഓക്സിജന്‍ നിര്‍മാതാക്കള്‍ക്ക് ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ സ്ഥാപനങ്ങളുടെ സംഭരണ ശേഷിയുടെ 95 ശതമാനം ഓക്സിജന്‍ കരുതണമെന്നാണ് നിര്‍ദ്ദേശം. ഫുഡ് ആന്‍ഡ് ഡ്രഗ്  ഭരണകേന്ദ്രം സംസ്ഥാന തലത്തിലും ജില്ലാതലത്തില്‍ കളക്ടര്‍മാരും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

മറ്റ് ഉത്തരവുകള്‍ ഉണ്ടാവുന്നത് വരെ ഇതേ നില തുടരണമെന്നും പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കൊവിഡ് രണ്ടാം തരംഗ കാലത്ത് 1850 മെട്രിക് ടണ്‍ ഓക്സിജനാണ് 7 ലക്ഷം കൊവിഡ് കേസുകള്‍ക്കായി സംസ്ഥാനത്ത് ചിലവായത്. രണ്ടാം തരംഗം രൂക്ഷമായ സമയത്താണ് നിരവധി നിര്‍മ്മാതാക്കളും സംഭരണ ശേഷിയുടെ പരമാവധി ഓക്സിജന്‍ സംഭരിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടത്. ഇതിനാലാണ് മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്‍റഎ നടപടികള്‍. 

click me!