
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്‍പകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യപഠനത്തിനായി ദില്ലി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കി. മരണത്തില്‍ സിപിഎം അനുശോചിച്ചു. പരേതനായ സർവ്വേശ്വര സോമയാജലു ആണ് ഭർത്താവ്. മരുമകൾ സീമ ചിഷ്‌ടി (മുൻ റസിഡന്റ് എഡിറ്റർ, ഇന്ത്യൻ എക്‌സ്‌പ്രസ്, ഡൽഹി).
മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സീതാറാം യെച്ചൂരിയെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam