എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്: ജാർഖണ്ഡിലും മഹാരാഷ്ട്രയിലും അധികാരം എൻഡിഎ മുന്നണിക്കെന്ന് ഫലങ്ങൾ

Published : Nov 20, 2024, 06:50 PM ISTUpdated : Nov 20, 2024, 09:23 PM IST
എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്: ജാർഖണ്ഡിലും മഹാരാഷ്ട്രയിലും അധികാരം എൻഡിഎ മുന്നണിക്കെന്ന് ഫലങ്ങൾ

Synopsis

മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് ആദ്യം വന്ന പോൾ ഡയറി എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങി. ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ച ഭാരത് പ്ലസ് എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ മഹാരാഷ്ട്രയിലും എൻഡിഎക്ക് സന്തോഷിക്കാനുള്ള ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് ആദ്യം വന്ന പോൾ ഡയറി എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ ഫലം. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു. മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും. ഇന്ത്യ സഖ്യം 85-112 സീറ്റ് നേടും. മറ്റുള്ളവർ 8-10 സീറ്റുകളിൽ വിജയിക്കും. മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്നാണ് ലോക്ഷാഹി മറാത്തിയുടെ എക്സിറ്റ് പോൾ ഫലം. മഹായുതി സഖ്യം 128-142 സീറ്റും മഹാ അഗാഡി സഖ്യം 125-140 സീറ്റ് വരെയും നേടും. 

ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ്സ്കോപ് എക്സിറ്റ് പോൾ ഫലം പ്രകാരം ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടും. സംസ്ഥാനം ഇപ്പോൾ ഭരിക്കുന്നത് ജെഎംഎം-കോൺഗ്രസ് സഖ്യമാണ്. കോൺഗ്രസിന് സംസ്ഥാനത്ത് ഒൻപത് സീറ്റാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എജെഎസ്‌യു നാല് സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോൾ ഫലം പറയുന്നു. ടൈംസ് നൗ എക്സിറ്റ് പോളും സമാന ഫലം പ്രവചിക്കുന്നു. എൻഡിഎക്ക് 40 മുതൽ 44 വരെ സീറ്റും ഇന്ത്യ മുന്നണിക്ക് 30 മുതൽ 44 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവർ ഒരു സീറ്റിൽ ഒതുങ്ങും. പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലവും ജാ‍ർഖണ്ഡിൽ എൻഡിഎ അധികാരം പ്രവചിക്കുന്നു. 47 സീറ്റാണ് എൻഡിഎക്ക് ലഭിക്കുക. ഇന്ത്യ മുന്നണിക്ക് 31 സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. ജാർഖണ്ഡ് ഇന്ത്യാസഖ്യം  തൂത്തു വാരുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 53 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് പ്രവചനം പറയുന്നു. ആദിവാസി ഗോത്ര മേഖലയായ സന്താൾ പർഗാനയിലെ 18 സീറ്റിൽ 15 ഉം ഇന്ത്യ സഖ്യത്തിനെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി