
മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്ര വനിതാ ശിശുക്ഷേമമന്ത്രി പങ്കജ മുണ്ടെ കുഴഞ്ഞുവീണു. ബീഡ് ജില്ലയിലെ പര്‍ലിയില്‍ ശനിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ബിജെപി വക്താവ് അറിയിച്ചു.
ബന്ധുവും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരയാണ് പര്‍ലിയില്‍ പങ്കജ മുണ്ടെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിന് എത്തിയതായിരുന്നു പങ്കജ മുണ്ടെ. ബിജെപി പ്രവര്‍ത്തകരും സഹോദരിയും ബീഡില്‍നിന്നുള്ള ലോക്സഭാ അംഗവുമായ പ്രീതം മുണ്ടെയും ഒപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായ തെരഞ്ഞടുപ്പ് പ്രചാരണങ്ങളാണ് പങ്കജ മുണ്ടെയെ തളര്‍ത്തിയതെന്ന് ബിജെപി വക്താവ് കേശവ് ഉപാധയെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam