ബിജെപിക്ക് തിരിച്ചടി: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ ,രഹസ്യ ബാലറ്റ് വേണ്ടെന്ന് സുപ്രീം കോടതി

By Web TeamFirst Published Nov 26, 2019, 10:41 AM IST
Highlights

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാര്‍ലമെന്‍റിൽ അടക്കം വൻ പ്രതിഷേധം നടക്കുന്നതിനിടെ ആണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി

ദില്ലി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി ഉത്തരവിട്ടു. 

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ  വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് എന്ന നിരീക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. നാളെ രാവിലെ മഹാരാഷ്ട്ര നിയമസഭ വിളിച്ച് ചേര്‍ക്കണം. അംഗങ്ങളുടെ സത്യ പ്രതിജ്ഞക്ക് ശേഷം അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്നാണ് സുപ്രീം കോടതി വിധി. സ്പീക്കര്‍ തെര‍ഞ്ഞെടുപ്പ് നടത്താൻ സാവകാശം വേണമെന്ന ബിജെപി ആവശ്യവും കോടതി മുഖവിലക്ക് എടുത്തില്ല. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കി വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്‍റെ ആവശ്യത്തിനാണ് കോടതിയിൽ അംഗീകാരം കിട്ടിയത്.

കുതിരക്കച്ചവടം തടയേണ്ടതുണ്ടെന്ന് മഹാരാഷ്ട്ര കേസ് പരിഗണിച്ച സുപ്രീം കോടതി വിലയിരുത്തി. ഗവര്‍ണറുടെ തീരുമാനം കോടതി അംഗികരിക്കുകയാണ് ഉണ്ടായതെന്നാണ് ബിജെപിയുടെ പ്രതികരണം. അതേസമയം ത്രികക്ഷി സഖ്യത്തിന് വൻ വിജയമാണ് സുപ്രീം കോടതി വിധിയിലൂടെ ഉണ്ടായതെന്ന് സോണിയാ ഗാന്ധിയും കോൺഗ്രസും പ്രതികരിച്ചു. "

തുടര്‍ന്ന് വായിക്കാം : 

മഹാരാഷ്ട്രയിൽ അജിത് പവാറിനെ കൂട്ടു പിടിച്ച്  ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവര്‍ണര്‍ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു.

"ബിജെപി നാണം കെട്ട് ഇറങ്ങിപ്പോകും" സുപ്രീം കോടതി വിധിയോട് കെ സി വേണുഗോപാലിന്‍റെ പ്രതികരണം കാണാം: 

 "

54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ വായിച്ചു. 54 എംഎൽഎമാരുടെ പിന്തുണ അറിയിച്ച് നൽകിയ കത്ത് നയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്ന് അജിത് പവാര്‍ കോടതിയിൽ പറഞ്ഞു. ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയിൽ നിലപാടെടുത്തിരുന്നു. 

തുടര്‍ന്ന് വായിക്കാം: 

 

 

 

 

 

 

 

 

 

 

 

 

click me!