ഗർഭിണിയായ യുവതിയെ മർദിച്ച് ബോധരഹിതയാക്കി, മരിച്ചെന്ന് കരുതി 275 കിലോമീറ്റർ അകലേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു; നാല് പ്രതികൾ അറസ്റ്റിൽ

Published : Sep 28, 2026, 11:19 AM IST
maharashtra pregnant woman allegedly burnt alive four arrested

Synopsis

മഹാരാഷ്ട്രയിൽ ഗർഭിണിയെ ജീവനോടെ കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയെ ജീവനോടെ കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ അറസ്റ്റിൽ. കഴിഞ്ഞ ചൊവ്വാഴ്ച്ച അഹല്യനഗറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അഹല്യനഗർ സ്വദേശിനി പിങ്കി ഹനുമന്ത് കട്ക (31) ആണ് കൊല്ലപ്പെട്ടത്. ധൂലെ-സോലാപൂർ ദേശീയപാതയിൽ പകുതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജാംഖേഡിലെ ആർട്ട് സെന്‍ററിൽ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആർട്ട് സെന്‍ററിൽ വെച്ചുണ്ടായ വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾ പിങ്കിയെ അതിക്രൂരമായി മർദിക്കുകയും, മർദനമേറ്റ് യുവതി ബോധരഹിതയായി വീഴുകയുമായിരുന്നു.

യുവതി മരിച്ചെന്ന് തെറ്റിദ്ധരിച്ച പ്രതികൾ, കൃത്യം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനുമായി യുവതിയെ കാറിൽ കയറ്റി ധൂലെ-സോലാപൂർ ദേശീയപാതയോരത്തെ വിജനമായ ഒരു മലയോര മേഖലയിലേക്ക് കൊണ്ടുപോയി. സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 275 കിലോമീറ്റർ അകലെയുള്ള പ്രദേശത്തെത്തിച്ച ശേഷം, പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയത്ത് യുവതിക്ക് ജീവനുണ്ടായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

ധൂലെ-സോലാപൂർ പാതയോരത്ത് പകുതി കരിഞ്ഞ നിലയിൽ അപരിചിതമായ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ, പ്രദേശത്ത് കണ്ട സംശയാസ്പദമായ വാഹനം എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞതും ദിവസങ്ങൾക്കകം പിടികൂടിയതും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും'; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു
പർവേഷ് വർമ്മ മാപ്പു പറയണം; പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി, യുവാവിന്‍റെ മുഖത്തടിച്ചതിന് മാപ്പു പറയണം