പർവേഷ് വർമ്മ മാപ്പു പറയണം; പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി, യുവാവിന്‍റെ മുഖത്തടിച്ചതിന് മാപ്പു പറയണം

Published : Sep 28, 2026, 10:42 AM IST
delhi minister parvesh verma accused of slapping youth during road inspection

Synopsis

ഡല്‍ഹിയിൽ റോഡ് പരിശോധനയ്ക്കിടെ യുവാവിന്‍റെ മുഖത്തടിച്ച മന്ത്രി പർവേഷ് വർമ്മക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

ഡല്‍ഹി: ഡല്‍ഹിയിൽ റോഡ് പരിശോധനയ്ക്കിടെ യുവാവിന്‍റെ മുഖത്തടിച്ച മന്ത്രി പർവേഷ് വർമ്മക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി യുവാവിനോട് മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിലെ പരാതി നേരിട്ട് പരിശോധിക്കാൻ എത്തിയപ്പോഴാണ് മന്ത്രി യുവാവിന്‍റെ മുഖത്തടിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നിലവില്‍ മന്ത്രിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. തിലക് നഗറിൽ റോഡ് പരിശോധനക്ക് എത്തിയപ്പോഴാണ് മന്ത്രി പര്‍വേഷ് വര്‍മ്മ മൊബൈലിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ യുവാവിന്‍റെ മുഖത്ത് അടിക്കുകയും ഫോൺ പിടിച്ച് വാങ്ങുകയും ചെയ്തത്. റോഡിന്‍റെ ഉപരിതലം പൊളിഞ്ഞുവീഴുന്നത് യുവാവ് ചൂണ്ടി കാണിച്ചതിനാണ് മന്ത്രി യുവാവിനെ മർദിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തി. യുവാവ് തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചെന്നും മോശമായി പെരുമായിരിയെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ ആരും പ്രതികരിക്കുന്നതുപോലെ ഞാനും പ്രതികരിച്ചു ചെയ്തുപോയി എന്നും മന്ത്രി പറഞ്ഞു . പരാജയത്തിന്‍റെ ജാള്യത മറക്കാനാണ് ആം ആദ്മി പാർട്ടിയുടെ ഇത്തരം വ്യാജ പ്രചരണത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുജറാത്തിൽ മൂന്ന് പാർട്ടികൾ നടത്തിയത് 1,800 കോടിയുടെ വ്യാജ സംഭാവന തട്ടിപ്പ്; വൻ തുക വാങ്ങി കമ്മീഷൻ ഈടാക്കി തിരികെ നൽകും, കേസ്
ഗ്യാനേഷ് കുമാറിനെതിരെ സമരം ഇന്ന് ചേരുന്ന യോ​ഗത്തിൽ ഇന്ത്യാ മുന്നണി കക്ഷികൾ മാത്രം, എഎപിയും ഡിഎംകെയും പങ്കെടുക്കില്ല