
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ 'ഇസ്ലാംപുർ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്‍പുർ എന്നാക്കി പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാൻ, ഇസ്‍ലാംപുരിന്റെ പേര് 'ഈശ്വര്‍പുർ' എന്നാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം അയച്ചിരുന്നു. തുടർന്നാണ് പേര് മാറ്റാനുള്ള നീക്കം തുടങ്ങിയത്. നേരത്തെയും സ്ഥലനാമം മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ വ്യാപകമായി സ്ഥലപ്പേരുകൾ മാറ്റിയിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് നാമകരണം ചെയ്ത എട്ട് റെയിൽവെ സ്റ്റേഷനുകളുടെ പേരും മാറ്റി. 2022 ൽ ഔറംഗബാദ് ജില്ലയെ ഛത്രപതി സംഭാജി നഗറെന്നും ഒസ്മാനാബാദിനെ ധാരശിവ് എന്നും മഹാരാഷ്ട്ര പുനർനാമകരണം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam