Maharashtra Crisis: ശിവസേന സഖ്യ സര്‍ക്കാര്‍ രാജിവച്ചേക്കും

Published : Jun 22, 2022, 12:05 PM ISTUpdated : Jun 22, 2022, 12:13 PM IST
Maharashtra Crisis: ശിവസേന സഖ്യ സര്‍ക്കാര്‍ രാജിവച്ചേക്കും

Synopsis

ടൂറിസം മന്ത്രി എന്നത്  ആദിത്യ താക്കറെ  തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കംചെയ്തു.വിമത എംഎൽഎമാർ ഗുവാഹത്തിയിൽ

മുംബൈ;മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും.ടൂറിസം മന്ത്രി എന്നത്  ആദിത്യ താക്കറെ  തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കംചെയ്തു.ഏകനാഥ് ഷിന്‍ഡേക്കൊപ്പം ശിവസേനയുടെ 33 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന .ഏ ഐ സിസി നിരീക്ഷകന്‍ കമല്‍നാഥ് മുംബൈയിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ശരദ് പവാര്‍ എന്‍ സി പി നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നുച്ച തിരിഞ്ഞ് പ്രത്യേക മന്ത്രിസഭ യോഗം ചേരും.. ഇതിനു ശേഷം  ഉദ്ധവ് താക്കറെ ശരദ് പവാറുമായും കമല്‍നാഥുമായും ചര്‍ച്ച നടത്തും. മന്ത്രിസഭ രാജിവച്ചേക്കുമെന്നാണ് സൂചന.

 

മഹാരാഷ്ട്രയിലെ(maharashtra) വിമത എം എൽ എമാർ (rebel mlas)ഗുവാഹത്തിയിലെ (guwahati)ഹോട്ടലിലാണുള്ളത്.. ഹോട്ടലിന് അസം സർക്കാർ വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ ആണ്. വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയയ്. 34 എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിൻഡേ ക്യാമ്പിൽ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളത്. 

മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍; ഉദ്ദവ് താക്കറോട് ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡേ

രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം. ശിവസേനയിലെ മുതിർന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയാണ് കഴിഞ്ഞ ദിവസം അർധ രാത്രിയോടെ സൂറത്തിലെ മറീഡിയൻ ഹോട്ടലിലേക്ക് എംഎൽഎമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകി. പക്ഷെ യോഗത്തിന് പാതി അംഗങ്ങൾ പോലും എത്തിയില്ലെന്നാണ് വിവരം. ആകെയുള്ള  55ൽ 33 പേർ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തോട് അവകാശപ്പെട്ടു. ബിജെപിക്കൊപ്പം നിന്ന് സർക്കാരുണ്ടാക്കണമെന്നാണ് ഏക്നാഥ് ഷിൻഡേ മുന്നോട്ട് വച്ച നിർദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഷിൻഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കർ സൂറത്തിലെത്തി വിമതരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം