അഗ്നിപഥിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് കോൺഗ്രസ്; മഹാരാഷ്ട്രയിലെ കാര്യത്തിൽ ആശങ്കയില്ലെന്നും കെ സി വേണുഗോപാൽ

Web Desk   | Asianet News
Published : Jun 22, 2022, 12:05 PM IST
അഗ്നിപഥിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് കോൺഗ്രസ്; മഹാരാഷ്ട്രയിലെ കാര്യത്തിൽ ആശങ്കയില്ലെന്നും കെ സി വേണുഗോപാൽ

Synopsis

മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ദില്ലി: കേന്ദ്ര സർക്കാരിൻറെ (central govt)അഗ്നിപഥ് (agnipath) പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്(congress). അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെയെന്ന് എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇ ഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം ചെയ്യുകയാണെന്നാരോപിച്ച് ദില്ലിയിൽ കോണഗ്രസ് വൻ പ്രതിഷേധം നടത്തിയിരുന്നു. 

അതിനിടെ ചോദ്യം ചെയ്യൽ അടുത്ത ആഴ്ചയിലേ ഉള്ളെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതോടെ രാഹുൽ ഗാന്ധി ഇന്ന് എ ഐ സി സി ആസ്ഥാനത്തെത്തും. പ്രവർത്തകരെ അഭിസംബോധന ചെയ്യും. 

മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ യോഗത്തിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു
വിദേശത്തുള്ളയാളെ തിരിച്ചുവിളിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ ദില്ലിയിൽ പറഞ്ഞു

 നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. 

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. 

സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശനങ്ങൾ ഉള്ളതിനാൽ സോണിയ ഹാജരാകില്ല. പകരം സമയം നീട്ടി ചോദിക്കും. അതേസമയം പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. ഇന്ന് കേരളത്തിൽ നിന്നടക്കം കൂടുതൽ നേതാക്കളും എംഎൽഎമാരും ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം