
ദില്ലി: മഹാത്മ ഗാന്ധിജി സ്വയം ഉറച്ച സനാതന ഹിന്ദുവെന്നാണ് വിളിച്ചിരുന്നതെന്ന് ആർ എസ് എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. ദില്ലിയിൽ ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കയായിരുന്നു മോഹന്‍ ഭാഗവത്. ഉറച്ച സനാതന ഹിന്ദുവെന്നാണ് ഗാന്ധി സ്വയം വിളിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം എല്ലാ മതങ്ങളെയും ആദരിച്ചിരുന്നെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഭാരതീയ സങ്കല്‍പ്പത്തില്‍ നിറഞ്ഞതായിരുന്നു ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍. എന്നാൽ, അദ്ദേഹം എല്ലാ മതങ്ങളെയും ആദരിച്ചിരുന്നെന്നു. വിവിധ ആരാധനാരീതികളെ ഗാന്ധി വേർതിരിച്ചു കണ്ടിട്ടില്ല. ഹിന്ദുവാണെന്നതിനുള്ള തെളിവുകൾ പ്രദർശിപ്പിക്കുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിട്ടില്ലെന്നും ഗാന്ധി വിശുദ്ധനാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഗാന്ധിജിയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ മോഹന്‍ഭാഗവത് കുറ്റപ്പെടുത്തി. തന്റെ വീഴ്ചകളിൽ പ്രായശ്ചിത്തം ചെയ്യുന്നതിന് ഗാന്ധിജിക്ക് മടിയുണ്ടായിരുന്നില്ല. തന്റെ പരീക്ഷണങ്ങളും പ്രക്ഷോഭങ്ങളും നിർദിഷ്ടപാതയിൽനിന്ന് വ്യതിചലിച്ചാൽ, അദ്ദേഹം പ്രായശ്ചിത്തം ചെയ്യുമായിരുന്നു. എന്നാൽ, ഇന്നത്തെക്കാലത്ത് പ്രക്ഷോഭങ്ങൾക്ക് തെറ്റുസംഭവിക്കുകയും ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്താൽ അതിനുപിന്നിൽ പ്രവർത്തിച്ചവർ സമാനമായനിലയിൽ പരിഹാരം കാണുമോയെന്ന് ഭാഗവത് ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam