മഹുവ മൊയിത്ര തന്നെ ബിഹാരി ഗുണ്ടയെന്ന് വിളിച്ചു; ആരോപണവുമായി ബിജെപി എംപി

By Web TeamFirst Published Jul 29, 2021, 10:11 PM IST
Highlights

ദുബെയുടെ ആരോപണം മൊയിത്ര നിഷേധിച്ചു. അംഗങ്ങള്‍ ഹാജരാകാത്തതിനാല്‍ യോഗം ചേര്‍ന്നിട്ടില്ല. പിന്നെ എങ്ങനെ ഹാജരാകാത്ത ഒരു വ്യക്തിയെ ഞാന്‍ ഇങ്ങനെ വിളിക്കും. നിങ്ങള്‍ക്ക് അറ്റന്‍ഡന്‍സ് പരിശോധിക്കാം-മഹുവ ട്വീറ്റ് ചെയ്തു. 

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മഹുവ മൊയിത്ര തന്നെ ബിഹാരി ഗുണ്ട എന്ന് വിളിച്ചതായി നിഷികാന്ത് ദുബെ ആരോപിച്ചു. ഐടി പാര്‍ലമെന്ററി പാനല്‍ യോഗത്തിലാണ് മൊയിത്രക്കെതിരെ ദുബെ ആരോപണമുന്നയിച്ചത്. എന്നാല്‍, ദുബെയുടെ ആരോപണം മഹുവ തള്ളി. 

ഇത്തരത്തിലുള്ളൊരാരോപണം താന്‍ ജീവിതത്തില്‍ താന്‍ നേരിട്ടിട്ടില്ലെന്ന് ദുബെ പറഞ്ഞു. 13 വര്‍ഷമായി താന്‍ എംപിയായി എംപിയാണ്. പക്ഷേ ഒരു സ്ത്രീ എന്നെ പാര്‍ലമെന്റ് കമ്മിറ്റിയില്‍ ബിഹാരി ഗുണ്ട എന്ന് വിളിച്ചു. എന്റെ ജീവിതത്തില്‍ ഞാനിത് കണ്ടിട്ടില്ല- അദ്ദേഹം പറഞ്ഞു. നിഷികാന്ത് ദുബെ സ്പീക്കര്‍ ഓം ബിര്‍ലക്ക് പരാതി നല്‍കി. ഹിന്ദി സംസാരിക്കുന്ന എല്ലാവരോടും തൃണമൂല്‍ കോണ്‍ഗ്രസിന് അലര്‍ജിയാണെന്നും ദുബെ പറഞ്ഞു.

 

Am a bit amused by charges of name-calling.
IT mtng did not happen because NO quorum - members did not attend.

How can I call someone a name who was not even present!!
Check attendance sheet! ,

— Mahua Moitra (@MahuaMoitra)

 

എന്നാല്‍, ദുബെയുടെ ആരോപണം മൊയിത്ര നിഷേധിച്ചു. അംഗങ്ങള്‍ ഹാജരാകാത്തതിനാല്‍ യോഗം ചേര്‍ന്നിട്ടില്ല. പിന്നെ എങ്ങനെ ഹാജരാകാത്ത ഒരു വ്യക്തിയെ ഞാന്‍ ഇങ്ങനെ വിളിക്കും. നിങ്ങള്‍ക്ക് അറ്റന്‍ഡന്‍സ് പരിശോധിക്കാം-മഹുവ ട്വീറ്റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!