
ദില്ലി : മഹുവ മൊയ്ത്രക്കെതിരെ പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മഹുവയുടെ പാർലമെൻറ് ഇ-മെയില്‍ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വ്യവസായി ദർശൻ ഹിര നന്ദാനിയുടെ സഹായിയാണ് മെയിൽ കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തികസ് കമ്മിററിക്ക് മുന്നില്‍ നാളെ ഹാജരാകാന്‍ മഹുവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പരാതിക്കാരെ വിസ്തരിക്കാൻ അനുമതി നൽകണമെന്ന് മഹുവ ആവശ്യപ്പെട്ടു. അനുമതി തേടി പാർലമെൻറ് എത്തിക്സ് കമ്മിറ്റി ചെയർമാന് മഹുവ മൊയ്ത്ര കത്ത് നല്‍കി. ചോദ്യത്തിന് കോഴ ആരോപണ വിവാദത്തില്‍ വ്യവസായ ഗ്രൂപ്പായ ഹിരാനന്ദാനിക്ക് പാര്‍ലമെന്‍റ് മെയില്‍ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചിട്ടുണ്ട്. ചില ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന ് വേണ്ടിയാണ് വിവരങ്ങള്‍ കൈമാറിയത്. ആ ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെടണമെങ്കില്‍ ബന്ധപ്പെട്ട ഒടിപി നമ്പറിന് താന്‍ അംഗീകാരം നല്‍കണം. ഹിരാഗ്രൂപ്പ് നല്‍കിയ വിവരങ്ങള്‍ അതേ പടി കൈമാറിയിട്ടില്ലെന്നും മഹുവ ന്യായീകരിച്ചു.
ഒരു രൂപ പോലും ഗ്രൂപ്പില്‍ നിന്ന് കൈപ്പറ്റിയിട്ടില്ലെന്ന് വിശദീകരിച്ച മഹുവ ലിപ് സ്റ്റിക്കുകള്‍, മെയ്ക്കപ്പ് സാധനങ്ങള്‍ എന്നിവ സമ്മാനങ്ങളായി ഹിരാനന്ദാനി സിഇഒ ദര്‍ശന്‍ നന്ദാനി തനിക്ക് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. അതേ സമയം ഇമെയ്ല്‍ വിവരങ്ങള്‍ കൈമാറരുതെന്ന് പാര്‍ലമെന്‍റ് ചട്ടങ്ങളില്‍ എവിടെയും പറയുന്നില്ല. ഈ പഴുത് മഹുവയക്ക് ആശ്വാസമാകും.ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കുന്നില്ലെന്നുമാണ് മഹുവയുടെ പ്രതിരോധം.എന്നാല്‍ വ്യവസായ ഗ്രൂപ്പിനെ സഹായിക്കും വിധം നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam