കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; 50 മരണം; 10 പേർ ​ഗുരുതരാവസ്ഥയിൽ, നൂറോളം പേർ ചികിത്സയിൽ

Published : Jun 21, 2024, 11:58 AM IST
കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; 50 മരണം; 10 പേർ ​ഗുരുതരാവസ്ഥയിൽ, നൂറോളം പേർ ചികിത്സയിൽ

Synopsis

കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും.   

ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖർഗെയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത