എന്‍സിസി കേഡറ്റുകള്‍ക്ക് അശ്ലീല ദൃശ്യങ്ങളയച്ചു; മേജര്‍ ജനറലിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യും

Published : Oct 31, 2019, 07:08 PM IST
എന്‍സിസി കേഡറ്റുകള്‍ക്ക് അശ്ലീല ദൃശ്യങ്ങളയച്ചു; മേജര്‍ ജനറലിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യും

Synopsis

ഓഫീസറില്‍ നിന്ന് അശ്ലീല വിഡിയോകള്‍ ലഭിച്ചതോടെ കേഡറ്റുകള്‍ ആര്‍മി ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിശദ അന്വേഷണം നടത്താനും ആര്‍മി തീരുമാനിച്ചു. ഇതിന് ശേഷമാണ് കോര്‍ട്ട് മാര്‍ഷ്യല്‍ അടുത്ത് തന്നെ നടത്താനുള്ള തീരുമാനം വന്നത്

ദില്ലി: എന്‍സിസി കേഡറ്റുകള്‍ക്ക് അശ്ലീല വീഡിയോകള്‍ അയച്ച മേജര്‍ ജനറല്‍ റാങ്കിലുള്ള ഓഫീസറെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യാന്‍ ഇന്ത്യന്‍ ആര്‍മി. നാഷണല്‍ കേഡറ്റ് ക്രോപ്‍സിന്‍റെ (എന്‍സിസി) പശ്ചിമ മേഖലയുടെ ചുമതലയുള്ള മേജര്‍ ജനറലാണ് പെണ്‍കുട്ടികളായ കേഡറ്റുകള്‍ക്ക് അശ്ലീല വീഡിയോകള്‍ അയച്ചതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഓഫീസറില്‍ നിന്ന് അശ്ലീല വിഡിയോകള്‍ ലഭിച്ചതോടെ കേഡറ്റുകള്‍ ആര്‍മി ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിശദ അന്വേഷണം നടത്താനും ആര്‍മി തീരുമാനിച്ചു. ഇതിന് ശേഷമാണ് കോര്‍ട്ട് മാര്‍ഷ്യല്‍ അടുത്ത് തന്നെ നടത്താനുള്ള തീരുമാനം വന്നത്.

അടുത്ത് തന്നെ വിരമിക്കാനുള്ള ഉദ്യോഗസ്ഥനാണ് കോര്‍ട്ട് മാര്‍ഷ്യല്‍ നടപടി നേരിടാന്‍ പോകുന്നത്. വിരമിക്കലിന് ശേഷവും മേജര്‍ ജനലറിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും ആര്‍മി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക'
ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ