'നിങ്ങളുടെ നിർഭയമായ തീരുമാനം എന്നെ ഓരോ ഘട്ടത്തിലും നയിക്കും': മുത്തശ്ശിയുടെ ഓർമ്മയിൽ രാഹുൽ ​ഗാന്ധി

By Web TeamFirst Published Oct 31, 2019, 5:52 PM IST
Highlights

പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇന്ദിരാ ​ഗാന്ധിക്ക് ആദരമർപ്പിച്ചു. 1971 ലെ യുദ്ധത്തിൽ അവർ രാജ്യത്തിന് നൽകിയ വലിയ സംഭാവനയും നേതൃത്വവും ഞങ്ങൾ ഓർക്കുന്നുവെന്ന് മമതാ ബാനർജി ട്വീറ്റ് ചെയ്തു.

ദില്ലി: മുത്തശ്ശി ഇന്ദിരാ ​ഗാന്ധിയുടെ ഓർമ്മയിൽ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധി. 'ഇന്ന് എന്റെ മുത്തശ്ശിയുടെ രക്തസാക്ഷിത്വത്തിന്റെ വാർഷികമാണ്. അവരുടെ നിർഭയമായ തീരുമാനങ്ങൾ എന്നെ ഓരോ ഘട്ടത്തിലും നയിക്കും'- രാ​ഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇന്ദിരാ ​ഗാന്ധിയുടെ ചിത്രവും കുറിപ്പിനൊപ്പം രാഹുൽ ട്വീറ്റ് ചെയ്തു. 

आज मेरी दादी श्रीमती इन्दिरा गांधी जी का बलिदान दिवस है। आप के फौलादी इरादे और निडर फैसलों की सीख हर कदम पर मेरा मार्गदर्शन करती रहेगी। आपको मेरा शत् शत् नमन।

My tributes to my grandmother & former PM, Smt Indira Gandhi Ji on the anniversary of her martyrdom.

pic.twitter.com/xqdqgQlu6H

— Rahul Gandhi (@RahulGandhi)

പാർട്ടിയുടെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ദില്ലിയിലെ ശക്തി സ്ഥലിൽ എത്തി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇന്ദിരാ ​ഗാന്ധിക്ക് ആദരമർപ്പിച്ചു. 1971 ലെ യുദ്ധത്തിൽ അവർ രാജ്യത്തിന് നൽകിയ വലിയ സംഭാവനയും നേതൃത്വവും ഞങ്ങൾ ഓർക്കുന്നുവെന്ന് മമതാ ബാനർജി ട്വീറ്റ് ചെയ്തു.

Former PM Dr. Manmohan Singh & Congress President Smt. Sonia Gandhi pay their respects to Smt. Indira Gandhi on her martyrdom day at Shakti Sthal. pic.twitter.com/pIytHetl6Q

— Congress (@INCIndia)
click me!