വനിതാ വോട്ടില്‍ ചോർച്ചയുണ്ടാകുമെന്ന് ആശങ്ക; വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റില്‍ വലിയ ഇടപെടലുണ്ടായേക്കും

Published : Jan 27, 2024, 08:02 AM ISTUpdated : Feb 01, 2024, 08:22 AM IST
വനിതാ വോട്ടില്‍ ചോർച്ചയുണ്ടാകുമെന്ന് ആശങ്ക; വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റില്‍ വലിയ ഇടപെടലുണ്ടായേക്കും

Synopsis

ഡിസംബറിലെ 5.69 ശതമാനമെന്ന വിലക്കയറ്റ തോത് നാല് മാസത്തെ ഉയർന്ന നിരക്കിലാണെന്ന കണക്കും സർക്കാരിന് മുന്നിലുണ്ട്.

ദില്ലി: വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര ബജറ്റില്‍ വലിയ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. പച്ചക്കറിയുടെയും അവശ്യ സാധനങ്ങളുടെയും വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ബജറ്റില്‍ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ഉയരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിലക്കയറ്റം മുഖ്യ ആയുധമാക്കാനിരിക്കുന്നതും സർക്കാരിന് സമ്മർദമാണ്.

കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിന് അഞ്ച് ദിവസമാണ് ഇനി ശേഷിക്കുന്നത്. ബജറ്റിലെ പ്രതീക്ഷകളില്‍ ഏറ്റവും മുന്നിലുള്ളത് വിലക്കയറ്റം നേരിടാനുള്ള സർക്കാരിന്‍റെ ഇടപെടലാണ്. അടുത്തിടെ പുറത്ത് വന്ന ഇടക്കാല ബജറ്റ് സംബന്ധിച്ച കാന്താർ സർവെയില്‍ 57 ശതമാനം പേരും ആശങ്ക അറിയിച്ച വിഷയം വിലക്കയറ്റമായിരുന്നു. കഴിഞ്ഞ വർഷത്തെ സർവെയിലേക്കാള്‍ വിലക്കയറ്റം ചൂണ്ടിക്കാട്ടിയവരുടെ എണ്ണം ഇത്തവണ 27 ശതമാനം കൂടുതലായിരുന്നു.

ഇതോടൊപ്പം ഡിസംബറിലെ 5.69 ശതമാനമെന്ന വിലക്കയറ്റ തോത് നാല് മാസത്തെ ഉയർന്ന നിരക്കിലാണെന്ന കണക്കും സർക്കാരിന് മുന്നിലുണ്ട്. ഗ്രാമീണ മേഖലയില്‍ 5.93 ശതമാനവും നഗരമേഖലയില്‍ 5.46 ശതമാനവുമായിരുന്നു വിലക്കയറ്റം. വിലക്കയറ്റം ഉയരാൻ കാരണമായതോ പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കൂടിയതും. ഈ സൂചനകള്‍ എല്ലാം ഇടക്കാല ബജറ്റില്‍ വലിയ ഇടപെടല്‍ തന്നെ വേണമെന്ന് വ്യക്തമാക്കുന്നതാണ്. 

ഉടൻ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് വിലക്കയറ്റമായി പ്രതിപക്ഷം മാറ്റുമ്പോള്‍ വാചകങ്ങളിൽ മാത്രം ഒതുക്കാതെ പ്രതിവിധി കാണണമെന്നും സർക്കാര്‍ മനസ്സിലാക്കുന്നുണ്ട്. വിലക്കയറ്റം ഉയരുന്നത് ഭരണപക്ഷത്തിന്‍റെ വനിതാ വോട്ടിലും ചോർച്ചക്ക് കാരണമാകുമെന്നതുമാണ് മുൻകാല ചരിത്രം. അതിനാല്‍ പച്ചക്കറി , ഗോതമ്പ്, അരി തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വില വർധനവ് തടയുകയെന്നതാകും ബജറ്റിലൂടെ സർക്കാരിന്‍റെ ലക്ഷ്യം. നികുതി കുറക്കുന്നതിലോ ഭക്ഷ്യ സാധനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിലോ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാണ്ടേതുണ്ട്. അതേസമയം വളത്തിന്‍റെ വില ഉയരുന്നത് കർഷകരുടെ രോഷത്തിനും വഴിവെക്കുന്നതിനാല്‍ അതിലും പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി