നവരാത്രിക്ക് ശേഷം സമരപരമ്പര, ഇന്ത്യ സഖ്യത്തിൻ്റെ വൻ സമരം അടുത്ത ഞായറാഴ്ച മുതൽ, നവംബർ ഒന്നിന് മഹാറാലി

Published : Oct 17, 2026, 11:13 AM IST
INDIA ALLIANCE

Synopsis

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ദില്ലിയിൽ വീണ്ടും വൻ പ്രതിഷേധങ്ങൾക്ക് ഒരുങ്ങി ഇന്ത്യ സഖ്യം. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ മഹാറാലി നടത്തും. ഇതിനിടെ ഐസ നേതാവിന് അമിത പ്രാധാന്യം നൽകുന്നുവെന്നാരോപിച്ച് എൻഎസ്യുവിലും യൂത്ത് കോൺഗ്രസിലും പരസ്യ കലാപം.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ തുട‍ർസമരങ്ങൾ നടത്താൻ ഇന്ത്യസഖ്യം. നവരാത്രിക്ക് ശേഷം സമരപരമ്പരക്കാണ് തീരുമാനം. നവംബർ ഒന്നിന് ദില്ലി രാംലീല മൈതാനിയിൽ മഹാറാലി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യസഖ്യനേതാക്കളെയും പങ്കെടുപ്പിച്ചാണ് റാലി. അതിന് മുൻപ് 25ന് പ്രതിഷേധ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. 24ന് ദില്ലിയിലെത്താൻ എം പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് മുൻപ് ഇന്ത്യ സഖ്യം അനൗപചാരിക യോ​ഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. തു‌ടർന്ന് പ്രതിഷേധ പരമ്പരയാണ് നടക്കുകയെന്ന് നേതാക്കൾ പറഞ്ഞു. എം പിമാരോട് പ്രാദേശികമായി ആളുകളെ ദില്ലിയിലെത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഒരോ പാർട്ടിയും സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ ദില്ലിയിൽ എത്തിക്കാനാണ് തീരുമാനിക്കും. 27ന് സിപിഐയുടെ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോൺ​ഗ്രസ്, എൻഎസ്യു, എസ്എഫ്ഐ ഡിവൈഎഫ്ഐ, ഐസ, എഐഎസ്എഫ് എഐവൈഎഫ് തുടങ്ങി വിദ്യാർത്ഥി യുവജനസംഘടനകളുടെ പ്രതിഷേധം കൊണോട്ട് പ്ലേസിലുണ്ടായി. ഏറ്റവും ഒടുവിൽ ഇന്ത്യസഖ്യം റാലി നടന്നത് ഹർജി നൽകുന്നതിന് സുപ്രീംകോടതിയിലേക്കാണ്. പ്രതിഷേധങ്ങൾക്ക് ഇന്ന് രാവിലെ അൽപം അയവ് വന്നിട്ടുണ്ട്.

ഞങ്ങൾ ചോട്ടു മാത്രം.

ഇതിനിടെ സിപിഐ എംഎലിന്റെ വിദ്യാർത്ഥി സംഘടനയായ ഐസ പ്രസിഡൻ്റ് നേഹ ബോറക്ക് അമിതപ്രാധാന്യം നൽകുന്നുവെന്നാരോപിച്ച് എൻഎസ്യുവിലും യൂത്ത് കോൺ​ഗ്രസിലും പരസ്യകലാപം. എൻഎസ് യു വാട്സ്ആപ്പ് ഗ്രൂപ്പിൽ പൊട്ടിത്തെറിച്ച് പ്രവ‍ർത്തകർ. ഗ്രൂപ്പിൻ്റെ പേര് we the chottu എന്നാക്കി പ്രതിഷേധം. പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവർ എന്ന അർത്ഥത്തിലാണ് ചോട്ടു എന്ന പേരിട്ടത്. എൻ എസ് യു അധ്യക്ഷനെ പോലും പരി​ഗണിക്കുന്നില്ലെന്ന് ​ഗ്രൂപ്പും ആരോപണമുയർന്നു. എൻഎസ് യു നേതാക്കൾ രാഹുൽഗാന്ധിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം
'സ്ത്രീകളെ സൂര്യാസ്തമയത്തിന് ശേഷം മോചിപ്പിക്കണം, രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുന്നു'; ദില്ലി പൊലീസിനെതിരെ നേഹ ബോറ