എസ്ബിഐയിൽ വൻ സുരക്ഷാ വീഴ്ച, 3.75 ലക്ഷത്തോളം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ, 3897 പേരുടെ മൊബൈൽ നമ്പറും ജന്മദിനവുമടക്കം ചോർന്നു, അന്വേഷണം

Published : Oct 21, 2026, 01:16 PM IST
SBI Data Breach

Synopsis

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തി. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ചോർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐയിൽ വൻ സുരക്ഷാ വീഴ്ച. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ചോർന്നതായി കണ്ടെത്തി. ആകെ 3,75,000 കസ്റ്റമർ റെക്കോർഡുകളാണ് ഡാർക്ക് വെബ്ബിൽ എത്തിയത്. ഇതിൽ 3,897 കസ്റ്റമർ റെക്കോർഡുകളിൽ വ്യക്തികളെ നേരിട്ട് തിരിച്ചറിയാവുന്ന തരത്തിലുള്ള അതീവ രഹസ്യമായ വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കളുടെ പേര്, ജന്മദിനം, മൊബൈൽ നമ്പർ, മേൽവിലാസം, ഇമെ യിൽ വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡിഫൻസ് സൈബർ ഏജൻസിയും CERT IN (ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) ഉം നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് വിവര ചോർച്ച പുറത്തുവന്നത്. ഒക്ടോബർ 16 നാണ് ഏജൻസികൾ ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ് ബി ഐക്ക് കൈമാറിയത്. തുടർന്ന് ഇക്കാര്യം സെബി മുമ്പാകെയും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണെന്നും, വിവര ചോർച്ചയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇരുട്ടിലാകുമോ ഇന്ത്യ? ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യത, 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം
ഡൽഹി പൊലീസിനെതിരേ രാജസ്ഥാൻ പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് കോൺ​ഗ്രസ്; ജയ്പുരിലെ കമ്മീഷണർ ഓഫീസിൽ വൻ പ്രതിഷേധം