LIVE NOW
Published : Jun 20, 2026, 08:27 AM ISTUpdated : Jun 20, 2026, 12:08 PM IST

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ; 'ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു'

Summary

നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു. വിദ്യാർത്ഥികൾക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാൻ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു.

G Sukumaran Nair on V D satheesan

12:08 PM (IST) Jun 20

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ; 'ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു'

പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം

Read Full Story

10:48 AM (IST) Jun 20

ആരോഗ്യമന്ത്രിയെ തള്ളി ഡോ കെ ജെ റീന; നിപ ഫലം ഉടൻ മന്ത്രിയെ അറിയിച്ചു, 'ഓഫീസിലേക്ക് തള്ളിക്കയറാനില്ല'

ആരോഗ്യമന്ത്രിയെ തള്ളി ഡോ കെ ജെ റീന. നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചുവെന്നും കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായെന്നും ഡോ റീന. ഇന്നും ഡിഎച്ച് ആസ്ഥാനത്തെത്തിയ ഡോ റീന, ഓഫീസിലേക്ക് തള്ളിക്കയറാനില്ലെന്ന് വ്യക്തമാക്കി

Read Full Story

10:04 AM (IST) Jun 20

17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. സിപിഎം പ്രർത്തകനെതിരെ പൊലീസ് കേടുക്കുകയായിരുന്നു

Read Full Story

08:34 AM (IST) Jun 20

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന; സിമുലേറ്റർ പരിശോധന വേണമെന്ന് ആവശ്യം

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുൻപ് വലിയൊരു വൈദ്യുത തകരാർ ഉണ്ടായെന്നും ഈ തകരാറുകൾ റിപ്പോർട്ടിൽ മറച്ചുവെച്ചതായും പൈലറ്റുമാർ ആരോപിക്കുന്നു.

08:32 AM (IST) Jun 20

ശരണിന് ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം, മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ

പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 28കാരിയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ് ഇയാൾ മർദിച്ചത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു യുവതിയെ ആക്രമിച്ചതെന്നും ആദിത്യയെക്കുറിച്ച് ബന്ധുക്കൾക്ക് അയച്ച മോശം സന്ദേശങ്ങളും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ആദിത്യയെ മർദിച്ചെന്ന് ആൺ സുഹൃത്ത് ശരൺ സമ്മതിച്ചു.

08:31 AM (IST) Jun 20

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ നിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

08:31 AM (IST) Jun 20

വീടിൻ്റെ മേൽക്കൂര തകർത്ത വിമാനത്തിൻ്റെ അഡ്രസ് പോലുമില്ല; ലക്ഷങ്ങളുടെ ബാധ്യത വരുത്തിയ അപകടത്തിൽ സിയാൽ വാഗ്‌ദാനം 50000 രൂപ; വീട്ടുടമയുടെ പരാതി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് മേൽക്കൂര തകർന്ന വീടിന്റെ ഉടമസ്ഥൻ കടുത്ത പ്രതിസന്ധിയിൽ. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തനിക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുടമയായ സൈമൺ ആരോപിക്കുന്നു. തകർന്ന മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ചിലവ് വരുമെന്നിരിക്കെ, സിയാൽ അധികൃതർ വാഗ്ദാനം ചെയ്ത തുക ഇതിന്റെ ചെറിയൊരു ശതമാനം പോലും തികയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

08:27 AM (IST) Jun 20

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തി, സമ്മതിച്ച് പ്രതി

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങൾ മായ്ച്ച് കളഞ്ഞെന്ന് കണ്ടെത്തി.ജില്ലാ ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. ഫോണിലെ വിവരങ്ങൾ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചു. ഫോൺ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും.


More Trending News