ആരോഗ്യമന്ത്രിയെ തള്ളി ഡോ കെ ജെ റീന. നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചുവെന്നും കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായെന്നും ഡോ റീന. ഇന്നും ഡിഎച്ച് ആസ്ഥാനത്തെത്തിയ ഡോ റീന, ഓഫീസിലേക്ക് തള്ളിക്കയറാനില്ലെന്ന് വ്യക്തമാക്കി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെ തള്ളി ഡോ കെ ജെ റീന. നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചുവെന്നും കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായെന്നും ഡോ റീന പറഞ്ഞു. ശബരിമലയിൽ ഡോക്ടർമാരെ കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഡിഎംഇ യും നിപ ഫലം അറിഞ്ഞിട്ടുണ്ട്. ആരുമില്ലാവർക്ക് നിയമ വ്യവസ്ഥയാണ് ആശ്രയം. ഓഫീസിലേക്ക് തള്ളിക്കയറാൻ ഉദ്ദേശമില്ല. രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത വേണ്ട സമയമാണിതെന്നും ഡോ റീന പറഞ്ഞു. ഡിഎച്ച് ആസ്ഥാനത്ത് ഇന്നും ഡോ റീന ജോലിക്കെത്തിയിട്ടുണ്ട്. ഇന്നലെ ജോലിക്കെത്തിയെങ്കിലും ഡോ മീനാക്ഷി കസേര ഒഴിഞ്ഞു കൊടുത്തിരുന്നില്ല.



