LIVE NOW
Published : Nov 29, 2026, 07:39 AM ISTUpdated : Nov 29, 2026, 07:58 AM IST

Malayalam news live: സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് കെപി നൗഷാദലി എംഎൽഎ; 'ജനകീയനാവാൻ കാരണമതാണ്'

Summary

നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി. ഡിഎംകെയും എൻസിപിയും വൈകാതെ എൻഡിഎ മുന്നണിയുടെ ഭാഗമായേക്കും. അടുത്ത മന്ത്രിസഭ പുനസംഘടനയിൽ ഇരു കൂട്ടരെയും പരിഗണിക്കും. ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ന് അവസാനവട്ട ശ്രമം നടത്താനാണ് ഇടത് പാർട്ടികളുടെ നീക്കം. അതേസമയം, വോട്ട് ചോർച്ച ഭയക്കുന്നുണ്ട് ഇന്ത്യാസഖ്യം.

kp noushadali mla

07:58 AM (IST) Nov 29

സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് കെപി നൗഷാദലി എംഎൽഎ; 'ജനകീയനാവാൻ കാരണമതാണ്'

സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് കെപി നൗഷാദലി എംഎൽഎ. സതീശൻ ജനകീയ നേതാവെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടാകാൻ കാരണമിതാണെന്നും എംഎൽഎ

Read Full Story

07:40 AM (IST) Nov 29

വടക്കാഞ്ചേരി പാർലിക്കാട് വനിത ​ഗേറ്റ് കീപ്പറെ ആക്രമിച്ചു; യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ

തൃശൂർ വടക്കാഞ്ചേരി പാർലിക്കാട് വനിത ഗേറ്റ് കീപ്പറെ ആക്രമിച്ചു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യ (37)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാത യുവാവാണ് യുവതിയെ ആക്രമിച്ചത്. യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഗേറ്റ് അടക്കുന്നതിനിടെയായിരുന്നു ആക്രമണം. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.


More Trending News