യുകെയിൽ നിന്നെത്തിയ മലയാളികളെ പോകാൻ അനുവദിച്ചില്ല; പാസ്പോർട്ടും ലഗേജും വിട്ടുനൽകുന്നില്ലെന്ന് യാത്രക്കാർ

By Web TeamFirst Published Jan 8, 2021, 11:46 PM IST
Highlights

യുകെയിൽ നിന്നെത്തിയ മലയാളികളെ തിരിച്ചു പോകാൻ അനുവദിച്ചില്ല. കൊവിഡ് നെഗറ്റീവ് ആയവരെ മടങ്ങാൻ അനുവദിക്കും എന്ന് മനീഷ് സിസോദിയ ഉറപ്പുനൽകിയതായി നേരത്തെ കെ സുധാകരൻ അറിയിച്ചിരുന്നു

ദില്ലി: യുകെയിൽ നിന്നെത്തിയ മലയാളികളെ തിരിച്ചു പോകാൻ അനുവദിച്ചില്ല. കൊവിഡ് നെഗറ്റീവ് ആയവരെ മടങ്ങാൻ അനുവദിക്കും എന്ന് മനീഷ് സിസോദിയ ഉറപ്പുനൽകിയതായി നേരത്തെ കെ സുധാകരൻ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ പാസ്‌പോർട്ടും ലഗേജുകളും തിരിച്ചു തരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.

രാവിലെ  യുകെയിൽ നിന്നെത്തിയ മലയാളികളടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയതിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയിരുന്നു. യുകെയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഏഴ് ദിവസം ക്വറന്റീൻ നിർബന്ധമാക്കി ദില്ലി സർക്കാർ ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച ഉത്തരവാണ് ഇവർക്ക് വിനയായത്. 

ദില്ലി എയർപോർട്ടിൽ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുന്നവർക്ക് ഹോം ക്വാറൻറീൻ ആയിരുന്നു വ്യോമയാന മന്ത്രാലയത്തിൻറെ നിർദേശം. ഇത് പ്രകാരം ദില്ലിയിൽ എത്തിയവർ രാവിലെ മുതൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരുടെ വിഷയത്തിൽ ഇടപെട്ട് കെ സുധാകരൻ എംപി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി സംസാരിച്ചിരുന്നു. ഫലം നെഗറ്റീവ് ആണെങ്കിൽ യാത്രക്കാർക്ക് നാട്ടിലേക്ക് പോകാം എന്ന് സിസോദിയ വ്യക്തമാക്കിയതായി അറിയിച്ചെങ്കിലും ഇതുവരെയും പ്രശ്നത്തിന് പരിഹാരമായില്ലെന്നാണ് റിപ്പോർട്ടുകൾ.

click me!