കന്യാസ്ത്രീകളുടെ അറസ്റ്റ്; 'ബിജെപിയുടെ ഇരട്ടത്താപ്പ് ജനം അറിഞ്ഞു', പ്രതികരിച്ച് ദീപക് ബൈജ്

Published : Aug 01, 2025, 06:22 AM ISTUpdated : Aug 01, 2025, 06:31 AM IST
Baij

Synopsis

ബിജെപി വോട്ട് ബാങ്ക് മാത്രം നോക്കി ധ്രുവീകരണം നടത്തുന്നുവെന്ന് ദീപക് ബൈജ്

ദില്ലി: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് ഛത്തീസ്ഗഡ് പിസിസി അധ്യക്ഷൻ ദീപക് ബൈജ്. അറസ്റ്റിൽ നീതിപൂർവമായ അന്വേഷണം നടക്കണമെന്ന് ദീപക് ബൈജ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിയുടെ ഇരട്ടത്താപ്പ് ജനം അറിഞ്ഞു. ബിജെപി വോട്ട് ബാങ്ക് മാത്രം നോക്കി ധ്രുവീകരണം നടത്തുന്നുന്നത്. സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്ക് ഒപ്പമാണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസും. സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് ബിജെപിക്കും ബോധ്യമായി എന്നാണ് അദ്ദേഹം പറയുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസമായി. സംസ്ഥാന സര്‍ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് പ്രാധാനപ്പെട്ട കാര്യംദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.

നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ