
ദില്ലി: ദില്ലിയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ദില്ലിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരംഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ദില്ലി പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.
രണ്ടു ദിവസങ്ങൾക്കു മുമ്പ് വസീറാബാദിൽ തുടങ്ങിയ ദില്ലി പോലീസിന്റെ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന കോഴിക്കോട് വടകര സ്വദേശി ബിനേഷ്. ഇന്നലെ മുതൽ ബിനേഷിന് നിർജലീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
പിന്നാലെ ഇന്നലെ രാത്രിയുടെ ബിനേഷിന് ഹൃദയാഘാതം ഉണ്ടായി. തുടർന്ന് അബോധാവസ്ഥയിൽ ആയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ദില്ലിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് നാളെയോടെ മൃതദേഹം സ്വദേശമായ വടകരയിൽ എത്തിക്കും. രണ്ട് കുട്ടികളുണ്ട്. ഉത്തേരേന്ത്യയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനിലെ പല പ്രദേശങ്ങളിലും ചൂട് 50° ആയി. ദില്ലിയിലും ചൂട് 47 മുതൽ 49 ഡിഗ്രിയായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങൾ റെഡ് അലർട്ടിലാണ്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചൂട് 40 ഡിഗ്രിയിൽ കൂടുതലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam