ഗുവാഹത്തി ഐഐടിയിൽ മലയാളി വിദ്യാ‍ര്‍ത്ഥി മരിച്ച നിലയിൽ

By Web TeamFirst Published Sep 17, 2022, 11:22 PM IST
Highlights

ഗുവാഹത്തി ഐഐടിയിൽ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയാണ് സൂര്യനാരായണൻ

ഗുവാഹത്തി: ഗുവാഹത്തി ഐ ഐ ടി യിലെ വിദ്യാർത്ഥിയായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി  സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഇന്നലെ ഹോസ്റ്റലിലെ മുറിയിൽ  ആണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാതെ വന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ  സൂര്യനാരായണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണം അറിഞ്ഞതിന് പിന്നാലെ കുടുംബം ഗുവാഹത്തിയിലേക്ക് തിരിച്ചതായി അസം പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യനാരായൺ

കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം  കുറ്റിച്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. സി.പി.ഐ കുറ്റിച്ചൽ ലോക്കൽ കമ്മറ്റി അംഗവും കേരള മഹിളാസംഘം നേതാവുമായ അഡ്വ. മിനിക്കും മകൾ ദയയ്ക്കുമാണ് പരിക്കേറ്റത്. രാവിലെ ആറരയ്ക്ക്  സ്കൂട്ടറിൽ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേയ്ക്ക് വരുമ്പോൾ ദേവൻകോട് ഭാഗത്ത് വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും  കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പിണറായിയും ബസവരാജ് ബൊമ്മെയും തമ്മിൽ നാളെ കൂടിക്കാഴ്ച: സിൽവര്‍ ലൈൻ ചര്‍ച്ച ചെയ്യും

ബെംഗളൂര്‍: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും . ബെംഗളുരുവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച . സിൽവർ ലൈൻ പദ്ധതി മംഗളുരുവിലേക്ക് നീട്ടുന്ന കാര്യം ചർച്ചയാകും. 

നിലമ്പൂർ - നഞ്ചൻകോട്, തലശ്ശേരി - മൈസൂർ റയിൽ ലൈൻ എന്നീ വിഷയങ്ങളും ചർച്ചയിൽ വരും. ഈ പദ്ധതികൾക്കെല്ലാം കർണാടകത്തിൻ്റെ പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. തിരുവനന്തപുരത്ത് ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും വിഷയം ചർച്ചയായിരുന്നു. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും. രാവിലെ 9.30 നാണ് കൂടിക്കാഴ്ച. ഇതിന് ശേഷം  ബാഗേപ്പള്ളിയിൽ സിപിഎം സംഘടിപ്പിക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 

click me!