മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചന, നടപടി വേണമെന്നും സ്റ്റാലിൻ

Published : Mar 14, 2023, 09:15 AM ISTUpdated : Mar 14, 2023, 09:16 AM IST
മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചന, നടപടി വേണമെന്നും സ്റ്റാലിൻ

Synopsis

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചനയാണ്  ഈ സംഭവം. വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മർദ്ദിക്കുന്നത് അപലപനീയമാണ്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെന്നൈ: മധ്യപ്രദേശിൽ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ മലയാളിവിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചനയാണ്  ഈ സംഭവം. വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മർദ്ദിക്കുന്നത് അപലപനീയമാണ്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനുപുർ ജില്ലയിലെ അമർകണ്ടകിലുള്ള സർവകലാശാലാ ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റിരുന്നു.  ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ക്യാമ്പസിനോട് ചേർന്ന വാട്ടർ ടാങ്കിന് മുകളിൽ കയറി ചിത്രമെടുത്തു എന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ ഇവിടെ എല്ലാ വിദ്യാർത്ഥികളും കയറി ചിത്രമെടുക്കാറുണ്ടെന്നും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. 

നഷീൽ, അഭിഷേക് ആർ, അദ്നാൻ, ആദിൽ റാഷിഫ് എന്നിവർക്കാണ് പരിക്കേറ്റത്. കേരളവാല, സൗത്ത് ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞായിരുന്നു മർദ്ദനമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മലയാളി വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്ന സ്വഭാവം സെക്യൂരിറ്റി ജീവനക്കാർക്കുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.  സംഭവത്തിൽ ക്യാമ്പസ് അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

Read Also: 'മോദിയെ തകർത്താൽ രാജ്യം രക്ഷപ്പെടും, ഇല്ലെങ്കിൽ രാജ്യം തകരും'; വിവാദമായി കോൺ​ഗ്രസ് നേതാവിന്റെ പ്രസ്താവന

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ