സീരിയൽ നടിക്ക് നേരെ ലൈം​ഗിക അതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ, നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന് പരാതി

Published : Nov 04, 2025, 10:36 AM ISTUpdated : Nov 04, 2025, 11:06 AM IST
youth arrested

Synopsis

കന്ന‍ഡ സീരിയൽ നടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റ് ഫീൽഡിൽ‌ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി.

തെലങ്കാന: കന്ന‍ഡ സീരിയൽ നടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റ് ഫീൽഡിൽ‌ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരിൽവിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകൾ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജരാണ് മലയാളിയായ പ്രതി. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിനെ പിന്നാലെയാണ് നിരന്തരം മെസേജ് അയച്ച് ഉപദ്രവിക്കാൻ തുടങ്ങിയത്. സ്വകാര്യ ഫോട്ടോകളടക്കം അയച്ചാണ് ശല്യം തുടര്‍ന്നത്. കൂടാതെ വീഡിയോകളും അയച്ചു. തുടര്‍ന്നാണ് നടി നേരിട്ട് വിളിച്ച് താക്കീത് നൽകിയത്. 

വിലക്കിയതിന് ശേഷവും ശല്യം തുടര്‍ന്നു. ബ്ലോക്ക് ചെയ്തെങ്കിലും മറ്റൊരു ഫേസ്ബുക്ക് അക്കൌണ്ടിലൂടെ വീണ്ടും സന്ദേശമയക്കാൻ തുടങ്ങി. തുടര്‍ന്നാണ് നടി ഇപ്പോള്‍ പൊലസിൽ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിൽ നവീനെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്നപൂർണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു