രാഹുലിനേയും കോൺ​ഗ്രസിനേയും അപകീർത്തിപ്പെടുത്താൻ മമതയും മോദിയും കരാറെടുത്തിരിക്കുന്നു; അധിർരഞ്ജൻ ചൗധരി

By Faseela V VFirst Published Mar 20, 2023, 12:30 PM IST
Highlights

മോദിയുടെ അതേ പാതയിലാണ് മമതയുടേയും സംസാരം. പ്രധാനമന്ത്രിയും ദീദിയും കോൺ​ഗ്രസിനേയും രാഹുലിനേയും അപകീർത്തിപ്പെടുത്താൻ കരാറെടുത്തിരിക്കുകയാണ്. അ​ദ്ദേഹം പറഞ്ഞു. ഇഡിയുടേയും സിബിഐയുടേയും പരിശോധനയിൽ നിന്ന് മമതക്ക് രക്ഷപ്പെടണം. 

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയേയും കോൺ​ഗ്രസിനേയും അപകീർത്തിപ്പെടുത്താൻ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കരാറെടുത്തിരിക്കുകയാണെന്ന് കോൺ​ഗ്രസ് എം പി അധിർരഞ്ജൻ ചൗധരി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമതക്കും മോദിക്കുമെതിരെ അധിർരഞ്ജൻ ചൗധരി വിമർശനം നടത്തിയത്.

മോദിയുടെ അതേ പാതയിലാണ് മമതയുടേയും സംസാരം. പ്രധാനമന്ത്രിയും ദീദിയും കോൺ​ഗ്രസിനേയും രാഹുലിനേയും അപകീർത്തിപ്പെടുത്താൻ കരാറെടുത്തിരിക്കുകയാണ്. അ​ദ്ദേഹം പറഞ്ഞു. ഇഡിയുടേയും സിബിഐയുടേയും പരിശോധനയിൽ നിന്ന് മമതക്ക് രക്ഷപ്പെടണം. അതാനാണ് അവർ നിരന്തരം കോൺ​ഗ്രസിനേയും രാഹുലിനേയും ആക്രമിക്കുന്നത്. ഇത് മോദിക്ക് സന്തോഷം നൽകുകയും ചെയ്യുമെന്നും  അധിർരഞ്ജൻ ചൗധരി പറഞ്ഞു.

മോദിയെ മറ്റു രാഷ്ട്രീയ പാർട്ടിക്കാർ ചോദ്യം ചെയ്യാതിരിക്കാനാണ് രാഹുലിനെതിരെ ബിജെപി വിമർശനം ഉന്നയിക്കുന്നതെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാർലമെന്റിലുൾപ്പെടെ രാഹുലിന്റെ പേര് പറഞ്ഞ് നിരന്തരം പ്രശ്നമുണ്ടാക്കുന്നതേന്നും മമത പറഞ്ഞിരുന്നു. പശ്ചിമ ബം​ഗാളിൽ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് വരാനിരിക്കെ തൃണമൂലിന്റെ രണ്ടായിരത്തോളം പ്രവർത്തകരും ബിജെപി പ്രവർത്തകരും കോൺ​ഗ്രസിൽ ചേരുമെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. 

click me!