'182 പേരെ ബംഗാളിൽ നിന്ന് മാത്രം കാണാതായി', ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാന‍ര്‍ജി

Published : Jun 04, 2023, 07:22 PM ISTUpdated : Jun 04, 2023, 07:36 PM IST
'182 പേരെ ബംഗാളിൽ നിന്ന് മാത്രം കാണാതായി', ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാന‍ര്‍ജി

Synopsis

ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി

കൊൽക്കത്ത : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന‍ജി. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി പറഞ്ഞു.

'മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി'.  

നേരത്തെ മത ബാനർജി, നിതീഷ് കുമാർ, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വെ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ പങ്കുവെച്ച്, യുപിഎ കാലത്തെ റെയില്‍വെ മന്ത്രിമാര്‍ ദുരന്തമായിരുന്നുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. ട്രെയിന്‍ ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നാരോപിച്ചായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണങ്ങളെ മമതാ ബാനർജി തള്ളി താനും ലാലുവും നിതീഷ് കുമാറും റെയിൽ വെ മന്ത്രിയായിരുന്ന കാലത്തെ റെയില്‍ മരണങ്ങളുടെ കണക്കെന്ന പേരിൽ പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകളാണെന്ന് മമതാ ബാനർജി തിരിച്ചടിച്ചു. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് കണ്ടു. താൻ മന്ത്രിയായിരിക്കുന്ന സമയത്ത് സമയത്ത് റെയില്‍വെ മന്ത്രാലയം നവീകരിക്കപ്പെടുകയാണുണ്ടായതെന്നും തൃണമൂൽ കോൺഗ്രസ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

അതേ സമയം, കാൽ നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ മരണം 275 ആയെന്നാണ് ഔദ്യോഗിക കണക്കുകൾ. അപകടത്തിൽപ്പെട്ട ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിൽ ബംഗാളിൽ നിന്നും യാത്ര തിരിച്ചതാണ്. എസ്എംവിടി-ഹൗറ എക്സ്പ്രസ് ബംഗാളിലേക്ക് പോകുകയുമായിരുന്നു. രണ്ട് ട്രെയിനുകളിലുമായി യാത്ര ചെയ്ത ബംഗാൾ സ്വദേശികളുടെ എണ്ണം കൂടുതലാണ്. ഹൌറ എക്സ്പ്രസിന്റെ പിൻവശത്തെ ജനറൽ കമ്പാര്‍ട്ടുമെന്റുകളാണ് അപകടത്തിൽപ്പെട്ടത്. അതിനാൽ യാത്രക്കാരെ കുറിച്ചുള്ള കൃത്യമായ വിവരവും റെയിൽവേയുടെ കൈവശമില്ല. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ