കൊവിഡ് നിയന്ത്രണത്തിന് മുൻ​ഗണന; സംസ്ഥാനത്ത് സമാധാനം നിലനിർത്തണമെന്ന് പാർട്ടികളോട് മമത ബാനർജി

Web Desk   | Asianet News
Published : May 05, 2021, 03:52 PM ISTUpdated : May 05, 2021, 10:18 PM IST
കൊവിഡ് നിയന്ത്രണത്തിന് മുൻ​ഗണന; സംസ്ഥാനത്ത് സമാധാനം നിലനിർത്തണമെന്ന് പാർട്ടികളോട് മമത ബാനർജി

Synopsis

കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്നതിനാണ് മുൻ​ഗണന നൽകുന്നത്. ഉദ്യോ​ഗസ്ഥരുമായി മീറ്റിം​ഗ് നടത്തി കൊവിഡ് ഉടനടി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ മൂന്നാം തവണയും മുഖ്യമന്ത്രിപദത്തിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി. സംസ്ഥാനത്ത് സമാധാനം നിലനിൽക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻ​ഗണന നൽകണമെന്ന് മമത എല്ലാ രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടു. ബം​ഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ച അക്രമങ്ങളിൽ 14 പേർ മരിച്ച സംഭവത്തെ പരാമർശിച്ചായിരുന്നു മമതയുടെ പ്രതികരണം. രാവിലെ 10.45 നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 

''കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്നതിനാണ് മുൻ​ഗണന നൽകുന്നത്. ഉദ്യോ​ഗസ്ഥരുമായി മീറ്റിം​ഗ് നടത്തി കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉടനടി കൈക്കൊള്ളുകയും ചെയ്യും. വൈകുന്നേരത്തോടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.'' സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അക്രമസംഭവങ്ങളുണ്ടായി എന്നും അവയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി തെര‍ഞ്ഞെടുപ്പ് കമ്മീഷനാണ് ഭരണസംവിധാനം നിയന്ത്രിച്ചു കൊണ്ടിരുന്നത്. ചില അസ്ഥിരതകൾ നിലനിന്നിരുന്നു. എത്രയും പെട്ടെന്ന് സജ്ജീകരണങ്ങളിൽ മാറ്റം വരുത്തേണ്ടതാവശ്യമാണ്. 

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിന് ശേഷം ​ഗവർണർ ജ​ഗ്‍ദീപ് ധൻകർ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് മമതയോട് ആശങ്ക രേഖപ്പെടുത്തി. ''നമ്മുടെ ഭരണഘടനയിൽ നിയമത്തിന് ഉന്നതമായ സ്ഥാനമുണ്ട്. അവ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അക്രമങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. അതുപോലെ തന്നെ അക്രമത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കണം. നിയമവാഴ്ച പുനസ്ഥാപിക്കാനുള്ള എല്ലാ നടപടികളും എത്രയും പെട്ടെന്ന് മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് ഉറപ്പായും പ്രതീക്ഷിക്കുന്നു.'' ​ഗവർണർ ജ​ഗ്‍ദീപ് ധൻകർ പറഞ്ഞു. കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്ക് നടുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഇടതുമുന്നണിയും ബിജെപിയും ചടങ്ങ് ബഹിഷ്കരിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു, പരാജയപ്പെട്ടപ്പോൾ കുത്തി വീഴ്ത്തി'; താനെയിലേത് 'ലോൺ വോൾഫ്' ആക്രമണമോ ആകെ ദുരൂഹത
ആന്ധ്രപ്രദേശിൽ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി