
കൊല്‍ക്കത്ത: കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ വിധി പറയാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെയാണ് പ്രതികരണം.
പ്രതിയായ സഞ്ജയ് റോയിയ്ക്ക് ജീവപര്യന്തവും 50,000 രൂപയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ഇതെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വധശിക്ഷ വേണമെന്ന് യുവ ഡോക്ടറുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 17 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി അറിയിച്ചു. എന്നാല്‍ നഷ്ടപരിഹാരത്തുക വേണ്ടെന്ന് ഇരയുടെ കുടുംബം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..