മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, യുവാവിനെ മതാപിതാക്കള്‍ കുത്തിക്കൊലപ്പെടുത്തി

Published : Feb 23, 2025, 04:16 PM IST
മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, യുവാവിനെ മതാപിതാക്കള്‍ കുത്തിക്കൊലപ്പെടുത്തി

Synopsis

21 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 10 പേര്‍ അറസ്റ്റില്‍. യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു കൊല.

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. 21 കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്. മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു കൊലപാതകം. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും അറഫാത്തിനെ ക്രൂരമായി അക്രമിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. അറഫാത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അറഫാത്തിന്‍റെ അമ്മയേയും അക്രമികള്‍ ഉപദ്രവിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരം ഹാഡ്ഗണ്‍ ടൗണിലാണ് കൊലപാതകം നടന്നത്. അറഫാത്തിന്‍റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും  പൊലീസ് പറഞ്ഞു. 

Read More: ബലാത്സംഗ പരാതിയെ തുടര്‍ന്ന് വീട് തകർത്തു, ജയിലിലടച്ചു; 4 വര്‍ഷത്തിന് ശേഷം 58കാരനെ വെറുതെ വിട്ട് കോടതി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'