പിന്നിൽ നിന്ന് കുതിച്ചുവന്ന വന്ദേഭാരത് തൊട്ടടുത്ത് വന്നിട്ടും കാണുന്നില്ല; പാലത്തിന് മുകളിൽ യുവതിയും യുവാവും ചേര്‍ന്ന് റീലെടുക്കുന്നു; വ്യാപക വിമർശനം

Published : Oct 10, 2025, 07:02 PM IST
vandebharat train

Synopsis

ദൂരെ നിന്ന് അടുത്തുവരുന്ന ട്രെയിനിനെക്കുറിച്ച് ശ്രദ്ധയില്ലാതെ, യുവാവ് യുവതിയെ സ്ലോ മോഷനിൽ പിന്തുടർന്ന് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിൻ വളരെ അടുത്തെത്തിയ ശേഷമാണ് ഇവർ ശ്രദ്ധിക്കുകയും, ട്രെയിൻ ഇവരെ കടന്നുപോകുകയും ചെയ്യുന്നത്.

ദില്ലി: ഓൺലൈനിൽ വൈറലാകാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. റെയിൽ പാളത്തിൽ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള യുവതീ യുവാക്കളുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. റെയിൽവേ പാലത്തിൻ്റെ അരികിലൂടെ നടന്ന് റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തൊട്ടരികിലൂടെ അതിവേഗം പാഞ്ഞുപോകുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

'ജെംസ്' എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ, ഒരു യുവാവും യുവതിയും പാലത്തിൻ്റെ അരികിലൂടെ അപകടകരമായ രീതിയിൽ നടക്കുന്നതും റീൽ ഷൂട്ട് ചെയ്യുന്നതും കാണാം. ദൂരെ നിന്ന് അടുത്തുവരുന്ന ട്രെയിനിനെക്കുറിച്ച് ശ്രദ്ധയില്ലാതെ, യുവാവ് യുവതിയെ സ്ലോ മോഷനിൽ പിന്തുടർന്ന് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിൻ വളരെ അടുത്തെത്തിയ ശേഷമാണ് ഇവർ ശ്രദ്ധിക്കുകയും, ട്രെയിൻ ഇവരെ കടന്നുപോകുകയും ചെയ്യുന്നത്.

വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂപക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത് ഇത്രയും നിരുത്തരവാദിത്ത പരമായ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നുവെന്ന് ചിലര്‍ പറയുന്നു. സാമാന്യബുദ്ധി ഇല്ലാതായാൽ എന്തു ചെയ്യുമെന്നും, നമ്മുടെ രാജ്യം ലോകത്തിൽ ഒന്നാമതാകുന്നതിൽ നിന്ന് തടയുന്നത് ഇത്തരം സംസ്കാരമില്ലാത്ത ആളുകളാണെന്ന് എന്ന് മറ്റ് ആളുകളും കുറിക്കുന്നു. ഇത്തരം അപകടകരമായ രീതികൾ ഒഴിവാക്കാൻ കർശന ശിക്ഷകൾ ഏർപ്പെടുത്തണമെന്ന് പല ഉപയോക്താക്കളും ആവശ്യപ്പെട്ടു.
 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്