അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി ആള്‍ പിടിയിൽ

Published : Apr 06, 2026, 06:37 PM IST
Car Breaks Through Delhi Assembly Gate Three Accused Arrested by Police

Synopsis

അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ വ്യക്തി പിടിയിൽ. ദില്ലി സ്വദേശിയായ സരബ്ജിത്ത് സിങ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്.

ദില്ലി: അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ വ്യക്തി പിടിയിൽ. ദില്ലി സ്വദേശിയായ സരബ്ജിത്ത് സിങ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ തന്‍റെ വെളുത്ത സിയാസ് കാർ ബാരിക്കേഡുകൾ തകർത്ത് നിയമസഭാ വളപ്പിലേക്ക് അതിവേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു. നിയമസഭാ വളപ്പിനുള്ളിൽ സ്പീക്കറിന്റെ ഓഫീസിൽ ഒരു ബൊക്കെ വെച്ച ശേഷമാണ് ഇയാൾ മടങ്ങിയത്. പിന്നാലെ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, പൂച്ചെണ്ടിനുള്ളിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. അതിക്രമിച്ചു കയറിയ അതേ വേഗതയിൽ തന്നെ കാർ പിന്നോട്ടെടുത്ത് ഇയാൾ ഗേറ്റിന് പുറത്തേക്ക് കടന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

`ഈ ശിക്ഷ താക്കീത്', തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ നിർണായക വിധി പുറത്ത്; ഒമ്പത് പൊലീസുകാർക്കും വധശിക്ഷ, അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി
ആശ്വാസ വാർത്ത: എൽപിജിയുമായി ഇന്ത്യൻ കപ്പൽ ​ഗ്രീൻ ആശ ഹോർമൂസ് കടലിടുക്ക് കടന്നതായി അധികൃതർ