തിരുത്തിയ ടിക്കറ്റുമായി എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കയറി; യുവാവ് അറസ്റ്റില്‍

Published : Sep 09, 2019, 10:15 AM IST
തിരുത്തിയ ടിക്കറ്റുമായി എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കയറി; യുവാവ് അറസ്റ്റില്‍

Synopsis

അമ്മയെ കാണാനാണ് എത്തിയതെന്നും ടിക്കറ്റില്‍ കൃത്രിമം കാണിക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. 

ദില്ലി: തിരുത്തിയ ടിക്കറ്റുമായി വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളില്‍ കയറിക്കൂടിയ യുവാവ് അറസ്റ്റില്‍. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ നിന്ന് ശനിയാഴ്ചയാണ്  സിഐഎസ്എഫ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ശ്രീനഗറിലേക്ക് പോകാനെത്തിയ അമ്മയെ കാണാനാണ് വിമാനത്താവളത്തില്‍ കയറിയതെന്ന് യുവാവ് ഉദ്യോഗസ്ഥരെ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ചെക്ക് ഇന്‍ മേഖലയില്‍ ചുറ്റിത്തിരിഞ്ഞ് നടക്കുന്ന യുവാവിനെ കണ്ട് സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് എഡിറ്റ് ചെയ്ത ടിക്കറ്റുമായാണ് യുവാവ് എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയത്. അമ്മയെ കാണാനാണ് എത്തിയതെന്നും ടിക്കറ്റില്‍ കൃത്രിമം കാണിക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. അനധികൃതമായ കടന്നുകയറ്റവും വഞ്ചനാക്കുറ്റവും ചുമത്തി യുവാവിനെതിരെ കേസെടുത്തതായി സിഐഎസ്എഫ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിങ് അറിയിച്ചു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്
പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി