പെണ്‍കുട്ടിയെ അപമാനിച്ച് വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്തു; യുവാവ് അറസ്റ്റില്‍

Web Desk   | Asianet News
Published : Jun 09, 2021, 10:16 PM IST
പെണ്‍കുട്ടിയെ അപമാനിച്ച് വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്തു; യുവാവ് അറസ്റ്റില്‍

Synopsis

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പൊലീസില്‍ പരാതി നല്‍കിയാല്‍ പെണ്‍കുട്ടിയെ അപായപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

നോയിഡ: സോഷ്യല്‍ മീഡിയയില്‍ യുവതിയെ അപമാനിക്കുന്ന വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്തതിന് യുവാവ് അറസ്റ്റില്‍. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന 25 വയസുകാരനായ യുവാവിനെയാണ് നോയിഡ ഫേസ് 2 പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പൊലീസില്‍ പരാതി നല്‍കിയാല്‍ പെണ്‍കുട്ടിയെ അപായപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

നേരത്തെ പെണ്‍കുട്ടിയും ഇയാളും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ഇവര്‍ പിരിഞ്ഞതോടെ പെണ്‍കുട്ടിയെ അപമാനിക്കുന്ന രീതിയില്‍ ഫോട്ടോകളും വീഡിയോകളും ഇയാള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടുകയായിരുന്നു. നോയിഡയ്ക്ക് അടുത്ത് ബംഗല്‍ ഗ്രാമത്തിലാണ പെണ്‍കുട്ടിയുടെ വീട്. ഇവരുടെ അയല്‍വാസിയാണ് അറസ്റ്റിലായ യുവാവ്. 

ചൊവ്വാഴ്ചയാണ് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടത്. തുടര്‍ന്ന് ബുധനാഴ്ച രാലിലെയോടെ നോയിഡ സെക്ടര്‍ 82ല്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 506, ഐടി ആക്ടിലെ നിയമങ്ങള്‍ എന്നിവ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

PREV
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ