Hijab row : ഹിജാബ് വിഷയത്തില്‍ പ്രിന്‍സിപ്പാളെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Published : Mar 01, 2022, 10:28 PM ISTUpdated : Mar 01, 2022, 10:39 PM IST
Hijab row : ഹിജാബ് വിഷയത്തില്‍ പ്രിന്‍സിപ്പാളെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Synopsis

കോലാര്‍ സ്വദേശിയും ആക്രി വ്യവസായിയുമായ മുഹമ്മദ് ഷബീര്‍(32) ആണ് കേസില്‍ അറസ്റ്റിലായത്.  

ഉഡുപ്പി: ഹിജാബ് വിവാദത്തില്‍ (Hijab row) സ്വകാര്യ കോളേജ് പ്രിന്‍സിപ്പാളെ (private college Principal)  ഭീഷണിപ്പെടുത്തിയ (Threatening) കേസില്‍ യുവാവ് അറസ്റ്റില്‍ (Arrest).  കോലാര്‍ സ്വദേശിയും ആക്രി വ്യവസായിയുമായ മുഹമ്മദ് ഷബീര്‍(Muhammad Shabeer-32) ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇയാള്‍ പ്രിന്‍സിപ്പാളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഹിജാബ് വിവാദത്തിന് ശേഷം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നപ്പോള്‍ ഉഡുപ്പിയില്‍ 93 ശതമാനം കുട്ടികള്‍ ഹാജരായെന്ന് അധികൃതര്‍ പറഞ്ഞു.

ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

ശിവമോഗ ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് പിയു വിദ്യാര്‍ത്ഥികള്‍ പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ മടങ്ങി. പത്തോളം വിദ്യാര്‍ത്ഥിനികള്‍ളാണ് തിങ്കളാഴ്ച  ജില്ലയിലെ  പ്രായോഗിക പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങിയത്. ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതി. ഡിവിഎസ് പിയു കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികളും രണ്ടും സര്‍വോദയ പിയു കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളും സാഗര്‍ കോളേജിലെ രണ്ടും ശിരാളക്കൊപ്പയില്‍ മൂന്നും പെണ്‍കുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.  പരീക്ഷയെഴുതാതെ മടങ്ങി. മറ്റ് കോളേജുകളില്‍ പരീക്ഷക്കെത്തിയ മുസ്ലീം പെണ്‍കുട്ടികളും ഹിജാബ് അഴിച്ച് പരീക്ഷ എഴുതി. യൂണിഫോം മാര്‍ഗിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിരവധി പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതായി പ്രീ-യൂണിവേഴ്‌സിറ്റി എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാഗരാജ് വി. കഗാല്‍ക്കര്‍ ദേശീയ മാധ്യമമായ ദി ഹിന്ദുവിനോട് പറഞ്ഞു. ഷഹീന്‍ പിയു കോളേജിലെ 11 പെണ്‍കുട്ടികളും ഹിജാബ് അഴിച്ചുമാറ്റി പരീക്ഷ എഴുതി. പരീക്ഷയെഴുതണമെങ്കില്‍ ഹിജാബ് അഴിച്ചുമാറ്റണമെന്ന നിര്‍ദേശം അവര്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. കുറച്ച് പെണ്‍കുട്ടികള്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. 16 കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഹിജാബ് അഴിക്കാന്‍ തയ്യാറാകാതെ പല പെണ്‍കുട്ടികളും കോളേജുകളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിക്കണമെന്ന നിര്‍ദേശം അംഗീകരിച്ചില്ല. ഹിജാബ് കേസില്‍ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ
നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും